കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ മെഡല്‍ വേട്ട തുടരുന്നു
കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ്ങാണ് ഇന്ത്യക്ക് 12-ാം സ്വര്‍ണം സമ്മാനിച്ചത്. വെള്ളി നേടി ഓസ്‌ട്രേലിയന്‍ താരം എമ്മ കോക്‌സും ശ്രേയസിയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ വിജയം ഇന്ത്യക്ക് സ്വന്തമാവുകയായിരുന്നു. കോട്‌ലന്‍ഡിന്റെ ലിന്‍ഡ് പിയേഴ്‌സണാണ് വെങ്കലം. മറ്റൊരു ഇന്ത്യന്‍ താരമായ വര്‍ഷ വര്‍മന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.
പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ വെങ്കല മെഡലോടെയാണ് ഇന്ത്യ ഏഴാം ദിനത്തിന് തുടക്കം കുറിച്ചത്. അതേസമയം ബോക്‌സിങ്ങില്‍ ഇന്ത്യ മികച്ച രീതിയില്‍ മുന്നേറുകയാണ്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോം ഫൈനലിലെത്തിയിട്ടുണ്ട്. പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കി, 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ എന്നിവര്‍ സെമിഫൈനലിലും ഇടം നേടി. ഇതോടെ ഇന്ത്യ മൂന്നു മെഡലുകള്‍ കൂടി ഉറപ്പിച്ചു. 12 സ്വര്‍ണവും നാല് വെള്ളിയും ഏഴു വെങ്കലവുമായി ഗെയിംസില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.