രാജ്യത്തേയ്ക്ക് 12 തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്

അതിര്‍ത്തി കടന്ന് 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം അതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആസൂത്രിതമായ വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് കരുതുന്നത്. ഇവര്‍ ചെറിയ ഉപഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്ക് നീങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

വരുന്ന ശനിയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് വിവരം. മൗലാനാ മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ മുഹമ്മദ് താലിബാന്‍ ജമ്മു കശ്മീരില്‍ ചാവേറാക്രമണമുള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.