സണ്ണി ലിയോണിനെതിരേ സിക്ക് സംഘടന
ബോളിവുഡ് നടി സണ്ണി ലിയോണിനെതിരേ സിക്ക് സംഘടന. നടിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച ‘കരണ്‍ജീത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന ചിത്ത്രിനെതിരെയാണ് സംഘടന രംഗത്തു വന്നത്. ചിത്രത്തിലെ ‘കൗര്‍’ എന്ന പ്രയോഗത്തിനെതിരേയാണ് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി(എസ്ജിപിസി) പ്രതിഷേധമുയര്‍ത്തിയത്.
സിക്ക് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യതയില്ലെന്നും ഇത് ഈ മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും എസ്ജിപിസി കുറ്റപ്പെടുത്തുന്നു. ചിത്രത്തില്‍ കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ സംഘടന അനുവദിക്കില്ലെന്നും സണ്ണി ലിയോണ്‍ മാപ്പ് പറയണമെന്നും സംഘടന ആവശ്യം ഉന്നയിച്ചു.
സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. സണ്ണി ലിയോണ്‍ കേവലം ഒരു പോണ്‍താരം മാത്രമായിരുന്നില്ലെന്നും അവര്‍ അങ്ങിനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടു വെയ്ക്കാനുമുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരണ്‍ജിത് കൗര്‍. ജൂലൈ 16 നു സീ5 വെബ് സൈറ്റില്‍ പരമ്പരയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തും. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവരാണ് പരമ്പരയില്‍ അഭിനയിക്കുന്നത്.