പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം ; അമ്മയും കാമുകനും അറസ്റ്റില്‍
മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കാമുകനെയും മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചെരണി കുന്നത്ത്നടുത്തൊടി നിയാസിനെയും (32) കാമുകിയെയുമാണ് സിഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഫോണ്‍വഴി ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ സ്ത്രീയുമായി അടുത്തത്. സ്ത്രീയുടെ ബന്ധുക്കള്‍ ബന്ധം കണ്ടെത്തിയതോടെ ഇവര്‍ വീടുവിട്ടിറങ്ങി. കോഴിക്കോട് ലോഡ്ജില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ ഭീഷണിപ്പെടുത്തി കുട്ടിയെ പീഡനത്തിനിരയാക്കിയത്. മാതാവിനോട് പറഞ്ഞെങ്കിലും മറ്റാരെയും അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തി.
ഇയാള്‍ വീട്ടമ്മമാരുടെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് അവരുമായി അടുപ്പമുണ്ടാക്കി പണവും ആഭരണങ്ങളും കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. അനധികൃത മണല്‍കടത്തിനും ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.