ഡല്‍ഹിയില്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരിക്ക് പീഡനം ; ഇലക്ട്രീഷ്യന്‍ പിടിയില്‍
ഡല്‍ഹി : രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിനുള്ളില്‍ വെച്ച് ഇലക്ട്രീഷ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു. ന്യൂഡല്‍ഹി എന്‍ഡിഎംസി മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു.
സംഭവത്തില്‍ സ്‌കൂളിലെ ഇലക്ട്രീഷ്യന്‍ രാം ആസ്രേ എന്നയാള്‍ (37) പോലീസ് പിടിയിലായി. കഴിഞ്ഞ ഒരുമാസമായി ഇയാള്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു എന്ന് പോലീസ് അറിയിച്ചു.