മാത്തുക്കുട്ടി കന്ന്യാകോണില്‍ വിയന്നയില്‍ നിര്യാതനായി
വിയന്ന: വിയന്നയിലെ ആദ്യകാല മലയാളിയും, മുന്‍ അന്തരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഉദ്യോഗസ്ഥനുമായിരുന്ന മാത്തുക്കുട്ടി (മാത്യു) കന്ന്യാകോണില്‍ (69) നിര്യാതനായി. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ മൂന്നുമണിയ്ക്ക് വിയന്നയിലെ വില്‍ഹൈം ഹോസ്പിറ്റലിലായിരുന്നു വേര്‍പാട്. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ എടത്വായില്‍ നിന്നും വിയന്നയിലെത്തിയ മാത്തുക്കുട്ടി ആദ്യകാല വിയന്ന മലയാളികളുടെ സാമൂഹ്യസാംസ്‌കാരിക കൂട്ടായ്മകളില്‍ സജീവമായിരുന്നു. വിയന്ന മലയാളി അസോസിയേഷന്റെ പ്രെസിഡന്റായും, മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചട്ടുണ്ട്.
സംസ്‌കാര ശുശ്രുഷകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഭാര്യ മറിയക്കുട്ടി എടത്വ ചെക്കിടിക്കാട് തെക്കേത്തലയ്ക്കല്‍ കുടുബാംഗം. മക്കള്‍: മെമോത്, മിനിത