മാര്‍വല്‍ കോമിക്സ് നിര്‍മിതാവ് സ്റ്റാന്‍-ലി അന്തരിച്ചു
പി പി ചെറിയാന്‍
ലോസ് ആഞ്ചലസ്: അമേരിക്കന്‍ കോമിക് ബുക്ക് റൈറ്റര്‍, എഡിറ്റര്‍, പബ്ലിഷര്‍ തുടങ്ങിയ നിലയില്‍ പ്രശസ്തനായ സ്റ്റാന്‍ലി എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലിമ്പര്‍ (95) കാലിഫോര്‍ണിയ ലോസ് ആഞ്ചന്‍സില്‍ അന്തരിച്ചു. നവംബര്‍ 12 തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ഐഓണിക് കോമിക് ബുക്ക് ഹീറോ, സ്പൈഡര്‍മാന്‍, എക്സ്- മാന്‍, അവഞ്ചേഴ്സ്, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ നിര്‍മ്മിതാവാണ് അന്തരിച്ച സ്റ്റാന്‍ലി.
ഭാവനാ സൃഷ്ടികളുടെ ബുദ്ധി ശ്രോതസ്സിനെയാണ് സ്റ്റാന്‍ലിയുടെ മരണത്തിലൂടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഡിസ്നി ചെയര്‍മാനും, സി ഇ ഒയുമായ റോബര്‍ട്ട് ഐഗര്‍ പറഞ്ഞു.
ടൈംലി കോമിക്സ് പള്‍പ് മാഗസിനില്‍ അസിസ്റ്റന്റായി കോമിക്സ് രംഗത്തേക്ക് കടന്നുവന്ന സറ്റാന്‍ലി 1960 ല്‍ മാര്‍വല്‍ കോമിക്സില്‍ ചേര്‍ന്ന്. 1942 ല്‍ യു എസ് മിലിട്ടറിയില്‍ ചേര്‍ന്ന സ്റ്റാന്‍ലി രണ്ടാം ലോക മഹായുദ്ധത്തിലും പങ്കെടുത്തിരുന്നു.
1960 മുതല്‍ 70 കാലഘട്ടത്തിലാണ് സുപ്രസിദ്ധ കഥാപാത്രങ്ങളായ സ്പൈഡര്‍ മാന്‍, എക്സ് മാന്‍ എന്നിവ ചലചിത്രങ്ങളാക്കി അഭ്രപാളികളിലെത്തിച്ചു തുടങ്ങിയത്.
2008 ല്‍ പ്രസിഡന്റ് ജോര്‍ജ് #ബ്ലിയു ബുഷ് നാഷണല്‍ മെഡല്‍ ഓഫ് ആര്‍ട്ട്സ് നല്‍കി ആദരിച്ചു. ഇത് കൂടാതെ നിരവധി അവാര്‍ഡുകളും സ്റ്റാന്‍ലിയെ തേടിയെത്തിയിട്ടുണ്ട്. ലോകം മുഴുവന്‍, ആരാധകരുള്ള സ്റ്റാന്‍ലിയുടെ വിയോഗം കോമിക്സ് ലോകത്തിന് തീരാ നഷ്ടമാണ്.