ആരാധകര്‍ക്ക് ആവേശമായി അജിത്തിന്റെ ‘വിശ്വാസം’


ആരാധകരുടെ മനം കവര്‍ന്നു വ്യത്യസ്ത ഗെറ്റപ്പുകളില്‍ ‘തല’ അജിത് എത്തുന്നു. ഇക്കഴിഞ്ഞ ദിവസമാണ് അജിത്തിന്റെ പുതിയ ചിത്രമായ ‘വിശ്വാസ’ത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ട്ടിച്ചു മുന്നേറുകയാണ് 2019ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍.

2018ല്‍ ഏറ്റവും അധികംപേര്‍ ലൈക്ക് ചെയ്തിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ ആണ് ഇത്. രജനികാന്തിന്റെ ‘പെട്ട’ അമീര്‍ഖാന്റെ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥന്‍’ എന്നിവയെയാണ് അജിത്തിന്റെ ‘വിശ്വാസം’ കടത്തി വെട്ടിയത്.

സംവിധായകന്‍ ശിവയും ഒന്നിച്ചുള്ള നാലാമത്തെ ചിത്രം ആണ് വിശ്വാസം. വീരം, വേതാളം, വിവേകം എന്നിവയാണ് ഇതിനു മുന്‍പുള്ള മൂന്നു ചിത്രങ്ങള്‍. അഞ്ചു കൊല്ലത്തിനു ശേഷം ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍സും തലയും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. 2013ല്‍ ഇറങ്ങിയ ‘ആരംഭം’ ആണ് ഇരുവരും ഒന്നിച്ചു വന്ന അവസാനത്തെ ചിത്രം.