മൈക്കാവ് കാഞ്ഞിരത്തിങ്കല്‍ കെ.ആര്‍ ജോസ് നിര്യാതനായി

മൈക്കാവ്: റബറുല്‍പാദക സഹകരണ സംഘം പ്രസിഡന്റും, മൈക്കാവ് വാര്‍ഡിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കാഞ്ഞിരത്തിങ്കല്‍ കെ.ആര്‍ ജോസ് (74) നിര്യാതനായി. മൈക്കാവ് റബറുല്‍പാദക സഹകരണ സംഘം പ്രസിഡന്റായി തുടര്‍ച്ചയായി 29 വര്‍ഷവും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൈക്കാവ് വാര്‍ഡ് പ്രസിഡന്റായി 26 വര്‍ഷവും സ്ഥാനം വഹിച്ചട്ടുണ്ട്.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഡയറക്ടര്‍ ആയും, യുവദീപ്തി ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. ടൌണ്‍ കമ്മിറ്റി ഐ.എന്‍.യു.സി സ്ഥാപക നേതാവുകൂടിയായ അദ്ദേഹം അക്കാലത്ത് അദ്ദേഹം രാഷ്ട്രീയ അക്രമണത്തിനും ഇരയായിട്ടുണ്ട്. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം കൂടത്തായി ദേവാലയത്തില്‍ മതാധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. സമ്മിശ്ര കൃഷിയ്ക്ക് താമരശ്ശേരി രൂപതയുടെ അംഗീകാരം ലഭിച്ചട്ടുള്ള അദ്ദേഹം മൈക്കാവ് ക്ഷീരോത്പാദക സംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചട്ടുണ്ട്.

സംസ്‌കാരം ഡിസംബര്‍ 15ന് രാവിലെ 11 മണിയ്ക്ക് കൂടത്തായി ലൂര്‍ദ്ദ് മാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും. നെല്ലൂര്‍ കുടുംബാംഗമായ മേരിയാണ് പത്‌നി. മക്കള്‍: ഷാജി ജോസ് (ദീപിക), സ്റ്റാന്‍ലി ജോസ് (റിയാദ്), സാബു ജോസ് (ഐ.സി.ഐ.സി.ഐ, കോഴിക്കോട്)