ക്രിക്കറ്റ് താരം സഞ്ജു വി സാംസന്‍ വിവാഹിതനായി

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിയായ ചാരുലതയാണ് സഞ്ജുവിന്‍റെ കൂടെ ജീവിതത്തിന്റെ പുതിയ ഇന്നിങ്ങ്സ് തുടങ്ങിയത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.