പ്ലസ്ടു വിദ്യാർത്ഥിനിയെ ഗര്‍ഭിണിയാക്കിയ കേസില്‍ സഹപാഠി അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹപാഠിയെ പൊലീസ് പിടികൂടി. മധുരയ്ക്കടുത്ത് മേലൂരില്‍ ആണ് സംഭവം. ഒരേ ഗ്രാമവാസികളായ ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ് ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്.

ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് കോട്ടംപെട്ടി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയായ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. പെണ്ര്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ പിതാവിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് സഹപാഠിയായ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു.