ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ച് പരാതി നൽകിയ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പ്രണയം നടിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പുതുപ്പാടി മരുത്തിലാവ് സ്വദേശിനിയായ 18 കാരിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
അടിവാരം സ്വദേശിയായ സഫ്‌നാസ് എന്ന യുവാവ് അടിവാരത്തെ ലോഡ്ജില്‍ വെച്ചും ബംഗളൂരുവില്‍ വെച്ചും പീഡിപ്പിച്ചു എന്ന് കാണിച്ചു പെണ്കുട്ടി താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതു പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം യുവാവുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും ഇതില്‍ പെണ്കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി രണ്ടുമണിയോടെ വീട്ടുകാര്‍ ആണ് പെണ്കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.