തൊടുപുഴയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 5 പേർ മരിച്ചു
പാലാ : തൊടുപുഴ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു. കടനാട് സ്വദേശികളായ വിഷ്ണുരാജ്, പ്രമോദ്, ഉല്ലാസ്, സുധി ജോര്‍ജ്, ജോബിന്‍ കെ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്നും പാലായിലേക്ക് വരുകയായിരുന്നു കാറാണ് അപകടത്തില്‍ പെട്ടത്.
കാറിലുണ്ടായിരുന്ന സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുകയായിരുന്നെന്നാണ് വിവരം.നിയന്ത്രണം വിട്ട് മരത്തിലിടിച്ച കാര്‍ സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേര്‍ റോഡിലേക്ക് തെറിച്ചു വീണു. മറ്റുള്ളവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തലകീഴായി മറിഞ്ഞ കാറിന്റെ മുന്‍ ഭാഗത്ത് തീ പിടിക്കുകയും ചെയ്തു. കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.