അയ്യനും കാളിയും ; സംഘപരിവാര്‍ ആക്രമണങ്ങളെ എതിരിടാന്‍ വിനായകന്
തനിക്ക് എതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെ തടയുവാന്‍ പൊടിക്കൈയുമായി നടന് വിനായകന്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് നടന് വിനായകനെതിരെ സംഘപരിവാര്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങല്‍ തുടങ്ങിയത് . ബിജെപിക്കെതിരെ തന്റെ രാഷ്ട്രീയ നിലപാടറിയിച്ച വിനായകന്റെ ഫേസ്ബുക്ക് പേജിലാണ് ആക്രമണങ്ങള്‍ നടന്നത്.
തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ ഭദ്രകാളിയുടെ ചിത്രമാക്കിയ വിനായകന് കവര്‍ ഫോട്ടോയായി അയ്യപ്പനെയും തിരഞ്ഞെടുത്തു. വിനായകന്റെ ഈ തന്ത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അയ്യനും കാളിയും ചേര്‍ത്ത് അയ്യങ്കാളിയെ തന്റെ രക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
തെരഞ്ഞെടപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിനായകന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കേരളത്തിലെ ജനങ്ങള്‍ ഇതേക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കണമെന്നും വിനായകന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ബിജെപിയുടേയും സംഘപരിവാറിന്റേയും അജണ്ട കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കും ആര്‍എസ്എസിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നമ്മളൊക്കെ മിടുക്കന്മാരാണെന്നും അതാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും വിനായകന് പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനായി കളത്തില്‍ ഇറങ്ങില്ല, പക്ഷേ എപ്പോഴും കമ്മ്യൂണിസ്റ്റായിരിക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചു വിട്ടത് .