ഇന്ത്യ-വിന്‍ഡീസ് ടി ട്വന്റി മത്സരം തിരുവനന്തപുരത്ത് തന്നെ : കെസിഎ
ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസമായി ഇന്ത്യ-വിന്‍ഡീസ് ടി ട്വന്റി മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വെച്ചു തന്നെ നടക്കുമെന്ന് കെ.സി എ വ്യക്തമാക്കി. വേദി മാറ്റുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നട്ടില്ലെന്നും കെ.സി എ ഭാരവാഹികള്‍ അറിയിച്ചു.
ഡിസംബറില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ടി ട്വന്റി പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായി നിശ്ചിയിച്ചിട്ടുള്ളത്. അതേ സമയം സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശം മാറുന്ന സംബന്ധിച്ച് ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് മത്സരം കൊച്ചിയില്‍ വെച്ച് നടത്തുവാന്‍ തീരുമാനം ഉണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മത്സരം തിരുവനന്തപുരത്തുവെച്ചു തന്നെ നടക്കും എന്നാണു ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു.
അതുപോലെ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ഇത്തവണ കേരള ടീമില്‍ അംഗമാകും. ജലജ സക്സേനയെ ടീമില്‍ നിലനിര്‍ത്തി. ഡേവ് വാഡ് മോര്‍ തന്നെയാകും പരിശീലകന്‍. പുതിയ കെസിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്തംബര്‍ 14 നു നടത്തുവാനും ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി.