പരിശോധനയ്ക്ക് കാമുകിയുടെ മൂത്രം നല്‍കിയ താരം കുടുങ്ങി ; ടെസ്റ്റ് റിസല്‍ട്ടില്‍ ഗര്‍ഭിണി എന്ന് ഫലം
ഉത്തേജക പരിശോധനയില്‍ കൃത്രിമം കാണിക്കാന്‍ മൂത്രം മാറ്റി നല്കാന്‍ ശ്രമിച്ച ബാസ്‌കറ്റ് ബോള്‍ താരത്തിനു സസ്പന്‍ഷന്‍. അമേരിക്കയിലെ ഒഹായോ സര്‍വകലാശാല താരമായിരുന്ന ഡിജെ കൂപ്പറിനെയാണ് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ വിലക്കിയത്.
റിസള്‍ട്ട് വന്നപ്പോള്‍ പുരുഷ താരം ഗര്‍ഭിണി എന്ന റിപ്പോര്‍ട്ട് ആണ് ആളിനെ കുടുക്കിയത്. ടെസ്റ്റ് റിസല്‍ട്ടില്‍ ഗര്‍ഭിണി എന്ന് തെളിഞ്ഞതോടെ താരം നല്‍കിയത് മറ്റാരുടെയോ മൂത്രമാണെന്ന് തെളിഞ്ഞു. ഇതോടെയായിരുന്നു താരത്തിനു സസ്പന്‍ഷന്‍ ലഭിച്ചത്.
2018ല്‍ ബോസ്‌നിയന്‍ ദേശീയ ടീമില്‍ ജോയിന്‍ ചെയ്യുന്നതിനു മുന്നോടിയായായിരുന്നു കൂപ്പറിന്റെ മൂത്രപരിശോധന നടത്തിയത്. പരിശോധനയില്‍ കൃത്രിമം കാണിച്ചതോടെ ഇയാളെ വിലക്കാന്‍ ഫിബ തീരുമാനിക്കുകയായിരുന്നു. പരിശോധനയ്ക്ക് സ്ത്രീസുഹൃത്തിന്റെ മൂത്രം നല്‍കിയ കൂപ്പര്‍ പരിശോധന റിസല്‍ട്ട് പുറത്തു വന്നതോടെയാണ് കുടുങ്ങിയത്.









