ഓജോബോര്‍ഡ് കളിച്ചു പേടിച്ച 28 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

കൊളംബിയയിലെ ഗലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ത്ഥിനികളാണ് സ്‌കൂളില്‍ വെച്ച് ഓജോബോര്‍ഡ് കളിച്ച തളര്‍ന്നു വീണത്. അവിടെയുള്ള 28 പെണ്‍കുട്ടികളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഘം ചേര്‍ന്നിരുന്ന് ഓജോബോര്‍ഡ് കളിക്കുന്നതിനിടയില്‍ ആകാംക്ഷയും പരിഭ്രാന്തിയും വര്‍ദ്ധിച്ച് കുട്ടികള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തി വിവരങ്ങളോ ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. എന്നാല്‍, കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഗുരുതരമായ ആരോപണമാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപകമായി ഉയരുന്നത്. സ്‌കൂളില്‍ ഇതിനുമുമ്പും ഓജോബോഡിന്റെ ഉപയോഗം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം കൊടുക്കുന്ന സ്‌കൂള്‍ അധികൃതരുടെ രീതി അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല എന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ എല്ലാവരിലും ഒരേ രോഗലക്ഷണമാണ് കണ്ടെത്തിയത്. ആകാംക്ഷയും പരിഭ്രാന്തിയും കൂടിയതിനെ തുടര്‍ന്ന് കുട്ടികളിലെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ തളര്‍ന്നു വീഴുകയായിരുന്നു എന്നാണ് ആശുപത്രിയില്‍ നിന്നും പൊതുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

1886 -ല്‍ അമേരിക്കയിലാണ് ഓജോബോര്‍ഡ് കണ്ടുപിടിച്ചത്. മരിച്ചുപോയ വ്യക്തികളുടെ ആത്മാക്കളുമായി സംസാരിക്കാന്‍ സാധിക്കും എന്ന നിഗൂഢമായ വാദവുമായി പുറത്തിറക്കിയ ഓജോബോര്‍ഡ് കൗമാരക്കാരിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലും ആണ് ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. വിദ്യാര്‍ഥികള്‍ കൂട്ടമായി ഇരുന്ന് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് പല വിദ്യാലയങ്ങളിലും ഒരു പതിവായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ വ്യവസായി എലിജ ബോണ്ട് ആണ് 1890 -കളില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്. അതേസമയം ഇത് സത്യമാണ് എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഓജോ ബോര്‍ഡ് കാരണം ജീവന്‍ പോയ വ്യക്തികളും ഏറെയുണ്ട്.