പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധം ; കേസില്‍ ഇടപെടില്ലെന്ന് സി.പി.എം

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് സി.പി.ഐ. അറസ്റ്റിലായ അലന്‍ ശുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു.

നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. യു.എ.പി.എ ചുമത്തിയതിനെതിരെ ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ പരസ്യ നിലപാടെടുത്തിട്ടും പാര്‍ട്ടിയുടെ സര്‍ക്കാര്‍ നിലപാട് മാറ്റാത്ത അസാധാരണ സാഹചര്യമാണുള്ളത്.

ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ യു.എ.പി.എ ചുമത്തിയത് തെറ്റാണെന്ന് പറഞ്ഞുകഴിഞ്ഞു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനിടെ, അലന്റെയും താഹയുടേയും ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.

പന്തീരങ്കാവ് അറസ്റ്റില്‍ യുഎപിഎ ചുമത്തരുതെന്ന മുന്‍നിലപാടാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തിയിരിക്കുന്നത്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എംഎ ബേബിയും മുതലുള്ളവരുടെ ആവശ്യവും നിരാകരിച്ചു. യുഎപിഎ ചുമത്താതിരിക്കാന്‍ പാര്‍ട്ടി ഏതെങ്കിലും തരത്തില്‍ ഇടപെടില്ല. ഇതിന് ചുമതലയുള്ള സംസ്ഥാനതല സമിതി ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.