യുവതിയെ പീഡിപ്പിച്ച പൊലീസുകാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം പാറശ്ശാല വെള്ളറടയിലാണ് സംഭവം. ആര്യന്‍കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ വിന്റോ (40) ആണ് പിടിയിലായത്. യുവതിയുടെ അമ്മയുടെ ഒത്താശയോടുകൂടി ആയിരുന്നു വിന്റോ യുവതിയെ പീഡിപ്പിച്ചത് എന്ന് പോലീസ് പറയുന്നു.

വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷ യുമായി ബന്ധപ്പെട്ട് സ്വന്തം വീട്ടില്‍ അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ ആയിരുന്നു പീഡനത്തിന് വിധേയയായത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.