പ്രതിഷേധം ഫലം കണ്ടു ; കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍
സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം ഫലം കണ്ടു. കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനായ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അവസാനം കേരളാ പോലീസ് തയ്യാറായി. പാനൂരില്‍ നിന്നാണ് പത്മരാജനെ പിടികൂടിയത്. പോക്‌സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സഹിതം പ്രതിഷേധം ഉയര്‍തിയ്തിനു പിന്നാലെയാണ് അറസ്റ്റ് എന്നത് ശ്രദ്ധേയം.
തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. പാനൂരിനടുത്ത് ഒരു ബി.ജെ.പി കേന്ദ്രത്തിലായിരുന്നു ഇയാള്‍. ഇയാള്‍ സംസ്ഥാനം വിട്ടെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് നടത്തിയ വ്യാപക റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.
പ്രതി സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെതിരെ മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. കേരള പൊലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. വിവിധ സംഘടനകള്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.
പ്രതിയെ അറെസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിനും അമര്‍ഷം ഉണ്ടായിരുന്നു.ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ച്ച പറ്റിയോ എന്നകാര്യത്തില്‍ അന്വേഷണം നടത്തണം എന്ന് സിപിഎം ആവശ്യപെടുന്നു. ബിജെപി നേതാവിനെതിരായ പോക്‌സോ കേസില്‍ അറസ്റ്റ് വൈകുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.