2020 അവസാനം വരെ ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതി എന്ന തീരുമാനവുമായ് ഫേസ്ബുക്കും ഗൂഗിളും

2020 അവസാനം വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോ അനുവദിച്ച് കൊണ്ട് ഫേസ്ബുക്കും ഗൂഗിളും. നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് 2020 അവസാനം വരെ തുടരാന്‍ ഇരു കമ്പനികളും ജീവനെക്കാരെ അറിയിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഒരു കോണ്‍ഫറന്‍സിനിടയിലാണ് ജീവനക്കാര്‍ക്ക് ഇത് സംബദ്ധിച്ച വിവരം നല്‍കുന്നത്.

ഓഫീസില്‍ വന്ന് ജോലി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ജൂണിലോ ജൂലൈയിലോ ഓഫീസുകള്‍ തുറക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. സാമൂഹിക അകലവും മറ്റ് സുരക്ഷാ മുന്‍ കരുതലുകളും സ്വീകരിച്ച ശേഷമായിരിക്കും ഓഫീസ് തുറക്കുക.
അതുപോലെ ജീവനക്കാര്‍ക്ക് 2020 അവസാനം വരെ വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് അനുവാദം നല്‍കിയതായാണ് ലഭിക്കുന്ന മറ്റൊരു വിവരം. ഫേസ്ബുക്കിനെ ഉദ്ധരിച്ച് കമ്പനി വക്താവാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ഒക്ടോബര്‍ വരെ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ സത്യ നാദെല്ല അനുവാദം നല്‍കിയതായ് കഴിഞ്ഞ ദിവസങ്ങളില്‍ ഗീക്ക്വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ഒക്ടോബര്‍ വരെ വര്‍ക്ക് ഫ്രം ഹോം തുടരാന്‍ നേരത്തെ ആമസോണും അനുവാദം നല്‍കിയിരുന്നു.