കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി വന്‍ അഴിമതി എന്ന ആരോപണവുമായി കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കുമെതിരെ ടി.സി മാത്യു

കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി അരങ്ങേറുന്നത് വന്‍ അഴിമതി എന്ന് ആരോപണം. കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ വിവാദത്തില്‍ കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജിനുമെതിരെ ആഞ്ഞടിച്ച് മുന്‍ കെസിഎ പ്രസിഡന്റെ ടി.സി മാത്യു. പവലിയനിലെ സാധനങ്ങള്‍ ജയേഷും കൂട്ടരും രഹസ്യമായി കടത്തിയെന്നും പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തും കടത്തിക്കൊണ്ടു പോയെന്നുമാണ് ആരോപണം.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന സച്ചിന്‍ പവിലിയണുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. പവലിയനിലെ സാധനങ്ങള്‍ മുന്‍ കെ.സി.എ സെക്രെട്ടറിയും ഇപ്പോള്‍ ബി.സി.സി.ഐ ജോയിന്‍ സെക്രെട്ടറിയുമായ ജയേഷും കൂട്ടരും രഹസ്യമായി കടത്തിയെന്നും പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം കാണാതെ ആയതില്‍ ഉത്തരവാദി ജയേഷ് ജോര്‍ജ് ആണെന്നും ടി.സി മാത്യു കുറ്റപ്പെടുത്തുന്നു. സച്ചിനേയും ക്രിക്കറ്റിനേയും ജയേഷും സംഘവും അപമാനിച്ചു.

പവലിയനിലെ വസ്തുക്കള്‍ 2018ല്‍ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തില്‍ നടത്തിയ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ല്‍ കാണാതായ വസ്തുക്കളുടെ പേരില്‍ ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണ് എന്നും ടി.സി മാത്യു പറഞ്ഞു

തൃപ്പൂണിത്തുറ സ്റ്റേഡിയിത്തില്‍ നടത്തിയ എക്‌സിബിഷനിലെ ചിത്രങ്ങള്‍ ടി.സി മാത്യു പുറത്തുവിട്ടു. ജയേഷ് ജോര്‍ജും കേരള ഫുട്ള്‍ അസോ.സെക്രട്ടറി അനില്‍ കുമാറും ചേര്‍ന്ന് സ്‌കോര്‍ ലൈന്‍ എന്ന കമ്പനി നടത്തുന്നു. ക്രിക്കറ്റും ഫുട്‌ബോളും വളര്‍ത്തുകയാണ് കമ്പനിയും ലക്ഷ്യം. ബി.സി.സി.ഐ ഔദ്യോഗിക സ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നടത്തുന്നത് ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരാണ്. ജയേഷിന്റെ ഭാര്യയുടെ പേരിലുള്ള പി.ആര്‍ കമ്പനി കെ.സി.എയില്‍ നിന്ന് പണം തട്ടിയെടുതു തുടങ്ങിയ നിരവധിനിരവധി ആരോപണങ്ങള്‍ ആണ് ജയേഷ് ജോര്‍ജിനെതിരെ ടി.സി മാത്യു ഉന്നയിക്കുന്നത്.

ക്രിക്കറ്റ് കളി നടത്താന്‍ കല്ലൂര്‍ സ്റ്റെടിയത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ് കുത്തിപൊളിക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നു. ഫുട്‌ബോള്‍ ആരാധകരുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് അന്ന് ആ ശ്രമം ഉപേക്ഷിച്ചത്. അതിനെ തുടര്‍ന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറിയിരുന്നത്. ഇപ്പോള്‍ വീണ്ടും ക്രിക്കറ്റ് മത്സരങ്ങള്‍ കൊച്ചിയിലേയ്ക്ക് മാറ്റാന്‍ അണിയറയില്‍ കെ.സി.എ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതിനിടയിലാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടായിരിക്കുന്നത്.