ത്രേസിയാമ്മ ജോസഫ് നിര്യാതയായി
വിയന്ന: ഓസ്ട്രിയന്‍ മലയാളിയായ ടോമി പീടികപറമ്പിലിന്റെ മാതാവ് ത്രേസിയാമ്മ ജോസഫ് (88) നിര്യാതയായി. കോട്ടയം കരിപ്പാടം പീടികപ്പറമ്പിലില്‍ ജോസഫിന്റെ പത്‌നിയാണ്. ജൂലൈ രണ്ടാം തിയതി സ്വവസതിയിലായിരുന്നു വേര്‍പാട്. കോട്ടയം മാക്കിയില്‍ പാറശ്ശേരി കുടുംബാംഗമാണ്.
സംസ്‌കാര ശുശ്രുഷകള്‍ ജൂലൈ മൂന്നിന് കരിപ്പാടം സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍ നടക്കും. ഒപ്പം പരേതയ്ക്കു വേണ്ടി മൈഡിലിങ് മരിയ ലൂര്‍ദ്‌സ് ദേവാലയത്തില്‍ രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാനയും മരിച്ചവര്‍ക്കു വേണ്ടിയുള്ള തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും.
മക്കളും മരുമക്കളും:
ബേബി & കുഞ്ഞുമോന്‍
സ്റ്റീഫന്‍ & സാലി
മേരി
ലിസി & പോള്‍
ടോമി & മോളി
ജോസ് & ഷീബ