നടിയെ ആക്രമിക്കപ്പെട്ട കേസ് ; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണം : വിചാരണക്കോടതി ജഡ്ജി

കൊച്ചിയില്‍ കാറില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിചാരണക്കോടതി ജഡ്ജി. മൂന്നുമാസംകൂടി വേണമെന്നാണ് ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് മൂലം വിചാരണ നടപടികള്‍ തടസപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജഡ്ജി ഹണി വര്‍ഗീസ് കൂടുതല്‍ സമയം തേടിയയത്. കേസ് നാലാം തിയതി പരിഗണിക്കും. നിലവില്‍ ആക്രമണത്തിനിരയായ നടിയുടെ ക്രോസ് വിസ്താരമാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയായാലുടന്‍ വിചാരണ നടപടികള്‍ ആരംഭിക്കും.

പല തവണ പ്രതികള്‍ മേല്‍ക്കോടതികളിലടക്കം ഹര്‍ജി നല്‍കിയതിനാല്‍ കേസിന്റെ വിചാരണ രണ്ടരവര്‍ഷത്തോളം വൈകിയാണ് തുടങ്ങിയത്. ഇതിനിടെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹര്‍ജി നല്‍കി, കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി വര്‍ഗീസിനെ വിചാരണക്കോടതി ജഡ്ജിയായി നിയമിച്ചത്.