ലൈംഗിക ബന്ധത്തിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ലൈംഗിക ബന്ധത്തിനിടെ അമിത സംതൃപ്തിക്ക് വേണ്ടിയുള്ള പരീക്ഷണം യുവാവിന്റെ ജീവനെടുത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.സുഹൃത്തും വിവാഹിതയുമായ യുവതിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സമയം ആണ് 30കാരന് കഴുത്തില്‍ കയര്‍ മുറുകി ശ്വാസംമുട്ടി മരിച്ചത്. യുവതിയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ രഹസ്യബന്ധം തുടരുകയായിരുന്നു.
ഇവരും കഴിഞ്ഞ ദിവസം ഖാപര്ഖേഡ എന്ന സ്ഥലത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നു. അമിത സംതൃപ്തിക്കായി യുവാവിന്റെ കൈയിലും കഴുത്തിലും കയര്‍ ചുറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ സംതൃപ്തിക്ക് വേണ്ടിയായിരുന്നു ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് യുവതി സമ്മതിച്ചതായും പോലീസ് പറയുന്നു.
അതിനിടെ യുവതി ബാത്ത്റൂമില്‍ പോയ സമയത്ത് അബദ്ധത്തില്‍ കസേര മറിഞ്ഞ് വീണ് യുവാവിന്റെ കഴുത്തില്‍ കയര്‍ മുറുകി മരണം സംഭവിക്കുകയായിരുന്നു. ബാത്റൂമില്‍ നിന്ന് തിരിച്ചെത്തിയ യുവതി ബോധമില്ലാതെ കിടക്കുന്ന യുവാവിനെ കണ്ടയുടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയും യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.