പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മുത്തച്ഛനും വല്യച്ഛനും അറസ്റ്റില്‍
തിരുവനന്തപുരം വെള്ളറടയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ഇരകളുടെ മുത്തച്ഛനും വല്യച്ഛനും അറസ്റ്റില്‍. വീടിനകത്ത് വെച്ചും ബന്ധു വീടുകളില്‍ വെച്ചും ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. 11, 9 വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തച്ഛനെയും വല്യച്ഛനെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. മുത്തച്ഛന് 75 വയസ്സ് പ്രായമുണ്ട്. ഇരുവരും റിമാന്‍ഡിലാണ്.