ഒരു പണിയും അറിയില്ല തിന്നാന്‍ മാത്രം അറിയാം എന്ന് പോസ്റ്റ് ഇട്ട യുവാവിന് ജോലി നല്‍കാന്‍ മൂവായിരത്തിലധികം പേര്‍

തനിക്ക് ഒരു ജോലിയും അറിയില്ല, താന്‍ ഒരു കഴിവും ഇല്ലാത്തവന്‍ ആണ് എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ട യുവാവിനെ കാത്ത മൂവായിരത്തോളം ജോലി ഒഴിവുകള്‍. വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കാനും, കുടിക്കാനും അതേക്കുറിച്ച് അഭിപ്രായം പറയാനും മാത്രമേ തന്നെക്കൊണ്ടാവൂ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഷോജി മോറിമോട്ടോ എന്നയാളാണ് ഇത്തരത്തില്‍ നിഷ്‌ക്കളങ്കമായ വിവരണം നല്‍കിയത്.

എന്നാല്‍, ഒരു പണിയും അറിയില്ലാത്ത ഇയാള്‍ നിസാരക്കാരനല്ല, ഇയാളെ തൊഴിലാളിയായി എടുക്കാന്‍ 3000 അഭ്യര്‍ത്ഥനകളാണ് വന്നുചേര്‍ന്നിട്ടുള്ളത്. എന്നിരുന്നാലും ഒന്നും ചെയ്യാതെ ഇരിക്കുന്നതിന് ഇയാള്‍ മുന്നോട്ടു വച്ച വേതനാവും ചെറുതല്ല. ഒന്നും ‘ചെയ്യാതെ ഇരിക്കുന്ന’ സേവനത്തിന് ഇയാള്‍ ആവശ്യപ്പെടുന്നത് 10,000 യെന്‍ അഥവാ 6,934.34 രൂപയാണ്. അതും വളരെ വിചിത്രമായ ‘ജോലി’കള്‍ക്കാണ് ഇയാളെ ആളുകള്‍ വിളിയ്ക്കുന്നത്. ഓണ്‍ലൈന്‍ ഗ്രൂപ് വീഡിയോ സെഷനുകളില്‍ പങ്കെടുക്കുക, വിവാഹ മോചനം നേരിടുന്നവര്‍ക്കൊപ്പം കൂട്ട് പോവുക, സ്ഥലംമാറി പോകുന്നവര്‍ക്ക് സെന്റ് ഓഫ് നല്‍കുക തുടങ്ങിയവയാണ് ഈ ‘ജോലികള്‍’.

 

തനിക്ക് ‘ചെയ്യാന്‍’ കഴിയുന്ന കാര്യമെങ്കില്‍ ഏറ്റെടുക്കുമെന്ന് യുവാവ് പറഞ്ഞു. തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ശീലമായി മാറിയതായും അയാള്‍ പറഞ്ഞു ഒരിക്കല്‍ ഒരാളുടെ അവിഹിത ബന്ധത്തിന്റെ കഥ കേള്‍ക്കുന്നതാണ് ലഭിച്ച ജോലി എന്നും ഷോജി പറഞ്ഞു . ഒരിയ്ക്കല്‍ ഒരു എഴുത്തുകാരന്‍ തന്റെ കഥ കേള്‍ക്കാന്‍ കുറഞ്ഞത് പത്തു തവണയെങ്കിലും വിളിച്ചുവെന്നും ഷോജി മോറിമോട്ടോ വെളിപ്പെടുത്തി. എന്തായാലും ഒരു ജോലിക്ക് നാട്ടുകാര്‍ പരക്കം പായുന്ന സമയം ആണ് ഇയാള്‍ വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്നത്.