ഒരു മകന്റെ മൃതദേഹം സംസ്‌കരിച്ച് വീട്ടിലെത്തിയ പിതാവ് കണ്ടത് അടുത്ത മകന്റെ മൃതദേഹം
കോവിഡ് മഹാമാരി കാരണം ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഒരു പിതാവിന് നഷ്ടമായത് രണ്ട് ആണ്‍ മക്കളെ. ഗ്രേറ്റര്‍ നോയിഡയിലെ ജലാല്‍പൂര്‍ ഗ്രാമത്തിലെ അടര്‍ സിംഗ് എന്നയാള്‍ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് മക്കളെയും നഷ്ടമായത്. ഒരു മകന്റെ മൃതദേഹം സംസ്‌കരിച്ച് തിരികെയെത്തുമ്പോള്‍ അടുത്ത മകനും മരിച്ചുകിടക്കുന്നതാണ് അടര്‍ സിംഗ് കണ്ടത്. അതേസമയം ഇരുവരും എങ്ങനെയാണ് മരണപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല.
ചൊവ്വാഴ്ചയാണ് അടര്‍ സിംഗിന് മകന്‍ പങ്കജിനെ നഷ്ടമായത്. പങ്കജിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അടര്‍ സിംഗ് പോയി. കര്‍മ്മങ്ങള്‍ ചെയ്ത് തിരികെ വീട്ടിലെത്തുമ്പോള്‍ രണ്ടാമത്തെ മകന്‍ ദീപക് മരിച്ചുകിടക്കുന്ന കാഴ്ചയാണ് പിതാവ് കണ്ടത്. രണ്ട് മക്കളും മരണപ്പെട്ടതിനെ തുടര്‍ന്ന് അടര്‍ സിംഗിന്റെ ഭാര്യ ബോധരഹിതയായി.അതേസമയം ഇരുവരും മരിക്കുവാന്‍ കാരണം കൊറോണ ആണോ എന്ന് ഉറപ്പായിട്ടില്ല. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,48,421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4205 പേര്‍ ഈ സമയത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ വൈറസ് ബാധിതരെക്കാള്‍ കൂടുലാണ് രോഗമുക്തര്‍. 3,55,388 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,33,40,938 പേര്‍ക്ക്.ഇതില്‍ 1,93,82,642 പേര്‍ രോഗമുക്തരായി. ആകെ മരണം 2.54 ലക്ഷം ആയി.