മകളെ ബലാത്സംഗം ചെയ്ത പിതാവിന് നാല് ജീവപര്യന്തവും പത്ത് വര്‍ഷം തടവ് ശിക്ഷയും

മലപ്പുറം : മലപ്പുറത്ത് ചുങ്കത്തറയില്‍ മകളെ ബലാത്സംഗം ചെയ്ത പിതാവിന് നാല് ജീവപര്യന്തവും പത്ത് വര്‍ഷം തടവ് ശിക്ഷയും. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ഇത്രയും കഠിനമായ ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേരി കോടതിയാണ് പോക്സോ കേസില്‍ ശിക്ഷ വിധിച്ചത്. പോക്സോ ഉള്‍പ്പെടെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്തത്. ഇതിലൊരു കേസിന്റെ വിധി അടുത്ത ആഴ്ച പ്രഖ്യാപിക്കും.