കടമ്പഞ്ചിറയില്‍ റോസ്‌ബെന്‍ (26) അന്തരിച്ചു

വിയന്ന/കുറവിലങ്ങാട്: ഓസ്ട്രിയ മലയാളിയായ ബോബന്‍ കടമ്പഞ്ചിറയുടെ അടുത്ത ബന്ധു കോഴാ കടമ്പഞ്ചിറയില്‍ പരേതനായ കെ.ബി. സെബാസ്റ്റ്യന്റെ മകന്‍ റോസ്ബെന്‍ (26) അന്തരിച്ചു. ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അവിവാഹിതനായ റോസ്‌ബെനിന്നെ മരണം കവര്‍ന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് എം.സി. റോഡില്‍ വെമ്പള്ളി റമ്പ് സ്ട്രിപ്പ് സ്പീഡ് ബ്രേക്കറിന് സമീപമായിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗള്‍ഫില്‍ ജോലി ലഭിച്ച ആര്‍പ്പൂക്കര സ്വദേശിയായ സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രയാക്കിയശേഷം തിരികെ മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും കോഴായിലേക്ക് മടങ്ങും വഴിയാണ് അപകടം.

എംസി റോഡില്‍ വെമ്പള്ളിയില്‍ റമ്പ് സ്ട്രിപ്പ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചതിന് സമീപത്താണ് റോസ്‌ബെന്‍ പരിക്കേറ്റ് കിടന്നിരുന്നത്. വേഗനിയന്ത്രണ സംവിധാനത്തില്‍ കയറിയ സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട മറ്റൊരു വാഹനം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പോലീസ് സമീപത്തെ സി.സി.ടി.വി.ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. സയന്റിഫിക് വിദഗ്ധരുടെ പരിശോധന റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമേ അപകട കാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു.

മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

അമ്മ: മോളി, അമനകര മങ്ങാട്ട് കുടുംബാംഗം.
സഹോദരങ്ങള്‍: ഹെലന്‍ ബിനു പടിക്കപറമ്പില്‍ (ബ്രഹ്‌മമംഗലം), ഡാര്‍മ ജിം ഉമ്മിണിത്തോട്ടം (കുറവിലങ്ങാട്)