മോഡലുകളുടെ മരണം ; No.18 ഹോട്ടലില്‍ അന്ന് സംഭവിച്ചത്…?
കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പ് ആയ പെണ്‍കുട്ടിയും കൊല്ലപ്പെട്ട സംഭവത്തില്‍ അന്ന് നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു യുവതിയുടെ ഫേസ്ബുക് പോസ്റ്റ്. മിനു പൗളിന്‍ എന്ന യുവതിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘No.18 ഹോട്ടലില്‍ അന്ന് സംഭവിച്ചത്..’ എന്ത് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.കൊച്ചിയില്‍ വരാന്ത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന ഒരു പാര്‍ട്ടി സ്‌പോട് ആണ് No 18 ഹോട്ടല്‍ എന്ന് പോസ്റ്റില്‍ പറയുന്നു. ഹെറിറ്റേജ് ബാര്‍ ലൈസന്‍സ് ആയതിനാല്‍ 12 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉള്ളത് കൊണ്ട് കൊറോണക്ക് മുന്‍പ് വരെ കൊച്ചിയില്‍ ഏറ്റവും അവസാനം പൂട്ടുന്ന ഒരു പാര്‍ട്ടി സ്‌പോട് ആയിരുന്നു No18 (കൊറോണക്ക് ശേഷം പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നു).
ഹോട്ടലിന്റെ ഉടമയായ റോയ് ജെ വയലാട്ട് എല്ലാവരുമായി വളരെ അടുപ്പം ഉള്ള ആളാണ് എന്നും റിയല്‍ എസ്റ്റേറ്റ്, ഫിഷ് എക്‌സ്‌പോര്‍ട്ട് തുടങ്ങി നിരവധി കുടുംബ ബിസിനസുകള്‍ ഉണ്ടായിരുന്ന റോയ് അതില്‍ ഒട്ടു മിക്ക ബിസിനസുകള്‍ അവസാനിപ്പിച്ചു ഏറെക്കുറെ ഒരു റിട്ടയര്‍മെന്റ് ലൈഫ് മൂഡില്‍ ആണ് No 18 എന്ന സ്ഥാപനത്തിലേക്കു മാത്രം ഒതുങ്ങിയത് എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ ആന്‍സിയും സുഹൃത്തുക്കളും ഡാന്‍സ് കളിക്കുന്നതും പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകളുമായി സംസാരിക്കുന്നതും തുടര്‍ന്ന് 12 മണിയോടെ പാര്‍ട്ടി കഴിഞ്ഞു സന്തോഷമായി യാത്ര പറഞ്ഞു പോകുന്നതുമൊക്കെ cctv ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുമെന്നും പോലീസ് ഇതൊക്കെ കണ്ടതും ആണ് എന്നും പോസ്റ്റ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
No.18 ഹോട്ടലില്‍ അന്ന് സംഭവിച്ചത്..
കൊച്ചിയില്‍ വരാന്ത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന ഒരു പാര്‍ട്ടി സ്‌പോട് ആണ് No 18 ഹോട്ടല്‍. ഹെറിറ്റേജ് ബാര്‍ ലൈസന്‍സ് ആയതിനാല്‍ 12 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉള്ളത് കൊണ്ട് കൊറോണക്ക് മുന്‍പ് വരെ കൊച്ചിയില്‍ ഏറ്റവും അവസാനം പൂട്ടുന്ന ഒരു പാര്‍ട്ടി സ്‌പോട് ആയിരുന്നു No18 (കൊറോണക്ക് ശേഷം പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നു)
ഈ സ്ഥാപനത്തില്‍ വന്നിരുന്ന എല്ലാര്‍ക്കും പരിചയമുള്ള ഒരാളാണ് റോയ് ജെ വയലാട്ട് എന്ന ഇതിന്റെ ഉടമ റോയ് ചേട്ടന്‍, കാരണം ഇദ്ദേഹം എല്ലാ ദിവസവും ഈ സ്ഥാപനത്തില്‍ ഉണ്ടാകുകയും ഇവിടെ വരുന്ന എല്ലാ കസ്റ്റമേഴ്സുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്ന വ്യക്തിയാണ്. റിയല്‍ എസ്റ്റേറ്റ്, ഫിഷ് എക്‌സ്‌പോര്‍ട്ട് തുടങ്ങി നിരവധി കുടുംബ ബിസിനസുകള്‍ ഉണ്ടായിരുന്ന റോയ് അതില്‍ ഒട്ടു മിക്ക ബിസിനസുകള്‍ അവസാനിപ്പിച്ചു ഏറെക്കുറെ ഒരു റിട്ടയര്‍മെന്റ് ലൈഫ് മൂഡില്‍ ആണ് No 18 എന്ന സ്ഥാപനത്തിലേക്കു മാത്രം ഒതുങ്ങിയത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്, റോയ് ചേട്ടനെ വര്ഷങ്ങളായി എനിക്ക് പരിചയം ഉണ്ട്
കൊറോണക്ക് മുന്‍പ് No. 18 ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ ബാറില്‍ ആയിരുന്നു ഡിജെ ഉണ്ടായിരുന്നതും മ്യൂസിക് പ്ലേ ചെയ്തിരുന്നതും എന്നാല്‍ കൊറോണക്ക് ശേഷം ഇത് റൂഫ് ടോപ്പിലേക്ക് മാറുകയും ചെയ്തു ഇവിടെ കൊച്ചിയില്‍ ഉള്ളതും കൊച്ചിക്ക് പുറത്തു നിന്നുള്ളതുമായ പ്രമുഖ ഡിജെ ആര്‍ട്ടിസ്റ്റുകള്‍ ടെക്നോ, സോഷ്യല്‍, ബോളിവുഡ് തുടങ്ങിയ കാറ്റഗറിയിലെ മ്യൂസിക് പെര്‍ഫോം ചെയ്തിരുന്നു.
ഈ സംഭവങ്ങള്‍ നടക്കുന്ന ദിവസം മരണപ്പെട്ട ആന്‍സിയും അഞ്ജനയും, മുഹമ്മദ് ആഷിക് അവരുടെ കൂടെ ഉണ്ടായിരുന്ന വാഹനം ഓടിച്ച അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുക്കുകയുണ്ടായി, ഇവര്‍ വളരെ സന്തോഷത്തോടെ പാര്‍ട്ടി എന്‍ജോയ് ചെയ്യുകയും ഇതിനിടക്ക് റോയ് യോട് സംസാരിക്കുമ്പോള്‍ റോയ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സൈജു തങ്കച്ചന്‍ എന്ന architect സുഹൃത്തിനെ ഇവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു, സൈജു തങ്കച്ചന്‍ no18 ലെ സ്ഥിരം കസ്റ്റമറും ആ വഴി റോയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ആള്‍ എന്നതില്‍ കവിഞ്ഞു അദ്ദേഹവുമായി മറ്റൊരു രീതിയിലുള്ള ബിസിനസ് / സാമ്പത്തിക ഇടപാടുകളും റോയ് ക്കു ഇല്ല വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന 3333 നമ്പറിലെ ഓഡി A6 സൈജുവിന്റെ മാത്രമാണ് എന്നാണ് എന്റെ അറിവ്.
സര്‍ക്കാര്‍ അനുവദിക്കുന്ന ബാര്‍ സമയം കഴിഞ്ഞപ്പോള്‍ റൂഫ് ടോപ്പിലെ പാര്‍ട്ടി അവസാനിപ്പിക്കുകയും തനിക്കു മുന്‍ പരിചയമുള്ള കസ്റ്റമേഴ്‌സിനെ മാത്രം ഉള്‍പ്പെടുത്തി ഗ്രൗണ്ട് ഫ്‌ലോറിലെ ബാറില്‍ 50 ഓളം ആളുകള്‍ പങ്കെടുത്ത ചെറിയ രീതിയിലുള്ള ഡിജെ പാര്‍ട്ടി തുടരുകയും ചെയ്തു, ഈ പാര്‍ട്ടിയുടെ cctv ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടും ഉണ്ട്
ഈ വിഡിയോയില്‍ ആന്‍സിയും സുഹൃത്തുക്കളും ഡാന്‍സ് കളിക്കുന്നതും പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകളുമായി സംസാരിക്കുന്നതും തുടര്‍ന്ന് 12 മണിയോടെ പാര്‍ട്ടി കഴിഞ്ഞു സന്തോഷമായി യാത്ര പറഞ്ഞു പോകുന്നതുമൊക്കെ cctv ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും, പോലീസ് ഇതൊക്കെ കണ്ടതും ആണ്.
ഇതിനു ശേഷം റോയ് തന്റെ Toyota Fortuner കാറില്‍ ഡ്രൈവര്‍ മെല്‍വിന്‍ നോടൊപ്പം തേവര കണ്ണങ്കാട് പാലത്തിനു അടുത്തുള്ള തന്റെ വീട്ടിലേക്കു പോകുകയും ചെയ്തു (റോയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ പോലീസിന് ഇത് മനസിലാക്കാവുന്നതേയുള്ളൂ).
ഏകദേശം രാത്രി 12.30 യോട് കൂടി architect സൈജു തങ്കച്ചന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് റോയ് ടെ ഫോണിലേക്ക് വിളിക്കുകയും തന്റെ മുന്‍പില്‍ പോയ ആന്‍സിയും കൂട്ടരും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു എന്നും താന്‍ ആ വാഹനത്തെ കടന്നു പോയത് കൊണ്ട് അപകടത്തിന്റെ വ്യാപ്തി അറിയില്ല എന്ന് പറയുകയും ചെയ്തു, ഉടന്‍ തന്നെ റോയ് ആന്‍സിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കിട്ടുന്നുണ്ടായിരുന്നില്ല, തുടര്‍ന്ന് റോയ് വീണ്ടും സൈജുവിനെ വിളിച്ചു അപകട സ്ഥലത്തേക്ക് ചെല്ലാനും പോലീസില്‍ വിവരം അറിയിക്കാനും നിര്‍ദ്ദേശിച്ചു.
കുറച്ചു നേരത്തിനു ശേഷം സൈജു വിളിക്കുകയും അപകടത്തില്‍ ആന്‍സിയും അഞ്ജനയും മരിച്ചു എന്ന് അറിയിക്കുകയും ചെയ്തു, ഇതിന്റെ ഷോക്കില്‍ നിന്ന് മോചിതനാകാന്‍ സമയം എടുത്തെങ്കിലും ഇത്രയും വല്യ അപകടം നടന്ന സ്ഥിതിക്ക് പോലീസ് അന്വേഷണം ഉണ്ടാകുമെന്നും അപ്പോള്‍ അവര്‍ അവസാനം വന്നു പോയ സ്ഥലം എന്ന നിലയില്‍ തന്റെ ബാറിലേക്കും അന്വേഷണം എത്തുമെന്നും, cctv ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്റെ ബാര്‍ സര്‍ക്കാര്‍ അനുവദിച്ചതിലും ഏറെ നേരം പ്രവര്‍ത്തിച്ചു എന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ അറിഞ്ഞാല്‍ ബാര്‍ ലൈസന്‍സ് നെ അത് ബാധിക്കുമോ എന്ന ഭയപ്പാടില്‍ താഴത്തെ ബാറില്‍ 9 മണിക്ക് ശേഷം നടന്ന പാര്‍ട്ടിയുടെ cctv ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നീക്കാന്‍ തന്റെ സ്റ്റാഫിനോട് നിര്‍ദ്ദേശം കൊടുക്കുകയുണ്ടായി.
ഒരുപാടൊന്നും ആലോചിക്കാതെ എടുത്ത ഈ ഒരു തീരുമാനം ആണ് ഈ കേസുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ആ പെണ്‍ കുട്ടികളുമായി ഒരു വൈരാഗ്യമോ പ്രശ്‌നങ്ങളോ ഇല്ലാതിരുന്ന അവരുമായി നല്ല സൗഹൃദം നില നിര്‍ത്തിയിരുന്ന റോയ് യെ ഈ കേസിലെ പ്രതി ആകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്
എന്നാല്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ റോയ് ടെ ഡ്രൈവര്‍ എടുത്തു മാറ്റിയ dvr മുകളിലത്തെ റൂഫ് ടോപിലെ പാര്‍ട്ടി ഹാളിന്റെ dvr ആയിരുന്നു, അത് കൊണ്ട് തന്നെ 9 മണിക്ക് ശേഷം അവിടെ നടന്ന എല്ലാ കാര്യങ്ങളും പോലീസിന് ലഭിക്കുകയും അതില്‍ ഒരു ഭാഗത്തും മരണപ്പെട്ട കുട്ടികളും ബാറില്‍ മറ്റു ആരെങ്കിലുമായോ അല്ലെങ്കില്‍ റോയ് യുമായോ ഒരു പ്രശ്‌നമോ വാക്ക് തര്‍ക്കാമോ ഉണ്ടായിട്ടില്ല എന്നും ആ കുട്ടികള്‍ സന്തോഷമായി പിരിഞ്ഞു പോകുന്നതും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട് (ഇപ്പോള്‍ പോലീസിന് ലഭിക്കാത്തത് 9 മണിക്ക് മുന്‍പുള്ള ദൃശ്യങ്ങള്‍ മാത്രമാണ്).
പ്രശ്‌നങ്ങള്‍ ഇത്രയും രൂക്ഷമായപ്പോള്‍ സുഹൃത്തുക്കളെല്ലാം തന്നെ റോയ് യോട് റിസ്‌ക് എടുക്കണ്ട എന്നും മാറി നിന്ന് മുന്‍കൂര്‍ ജാമ്യം എടുക്കാനും ഉപദേശിച്ചിരുന്നു, എന്നിട്ടും താന്‍ ആ കുട്ടികളോട് ഒരു തെറ്റും ചെയ്തില്ലല്ലോ പിന്നെ എന്തിനു താന്‍ ഭയക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുകയാണ് ഉണ്ടായതു
എന്നാല്‍ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ipc 201 & ipc 304 എന്നീ non bailable ചാര്‍ജുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായതു. 304 എന്നാല്‍ കൊലപാതകത്തിന് കൂട്ട് നിന്നു എന്നാണ് വകുപ്പ്, അങ്ങനെയെങ്കില്‍ ആരാണ് കൊല ചെയ്തത്? അപകട മരണം എങ്ങനെ കൊലപാതകം ആകും? ഇതൊക്കെ കുഴക്കുന്ന ചോദ്യങ്ങളാണ്..
ഈ കേസിലേക്ക് ജോജു ജോര്‍ജ് മുതല്‍ വിജയ് സാക്കരെ ips വരെയുള്ള ആളുകളെ വലിച്ചിടാന്‍, അവരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തു എന്നും അവരും ഈ കുട്ടികളുമായി എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നുമൊക്കെയുള്ള ദുരൂഹതകള്‍ പറഞ്ഞു വയ്ക്കാന്‍ ഇവിടത്തെ രാഷ്ട്രീയക്കാരും, പോലീസിനു ഉള്ളിലെ രാഷ്ട്രീയവുമൊക്കെ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്, ഒന്ന് ഉറപ്പിച്ചു പറയാം അന്നേ ദിവസം ഈ പാര്‍ട്ടിയില്‍ മേല്‍ പറഞ്ഞ ഒരു vip യും പങ്കെടുത്തിട്ടില്ല.പോലീസ് അറസ്റ്റുമായി ബന്ധപ്പെട്ടു മെഡിക്കല്‍ ടെസ്റ്റ് എടുക്കാന്‍ കൊണ്ട് പോയ റോയ് ഇപ്പോള്‍ ഹൈ ബിപി (200/100) യും ഇസിജി യില്‍ വളരെ സീരിയസ് ആയ കര്‍വ് കാണിച്ചതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് icu വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആ കുട്ടികളുടെ അപകട മരണത്തിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനും ഓഡി കാറില്‍ സഞ്ചരിച്ച സൈജു ഇതില്‍ നിരപരാധി ആണോ എന്നുമൊക്കെ ഉറപ്പിക്കേണ്ട പോലീസ് ഇപ്പോള്‍ അതൊക്കെ വിട്ടു വാലും തലയും ഇല്ലാത്ത എന്തോ കഥകള്‍ പറഞ്ഞു മീഡിയ അറ്റെന്‍ഷന്‍ പിടിച്ചു പറ്റി ഭരത് ചന്ദ്രന്‍ കളിക്കാനും, ഒരു സാമൂഹിക പ്രശ്‌നത്തില്‍ സ്വന്തം നിലനില്‍പ്പ് പോലും നോക്കാതെ ഇടപെട്ട ജോജുവിനെ പോലെ ഉള്ളവരോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുമൊക്കെ ശ്രമിക്കുന്നത് നമ്മുടെ സിസ്റ്റത്തെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനെ സഹായിക്കു..
ഫേസ്ബുക്ക് ലിങ്ക് :