സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ വായു പമ്പ് ചെയ്തു ; കരള്‍ തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

Dead Bodyff
ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. റഹ്മത്ത് അലി എന്ന യുവാവാണ് സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. 10 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ മരിച്ചത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകള്‍ തമാശക്ക് റഹ്മത്തലിയെ പിടിച്ചുനിര്‍ത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ഹൂഗ്ലിയിലെ ചുഞ്ചുര ഇമാംബാര ആശുപത്രിയില്‍ കൊണ്ടുപോയ ഇയാളുടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വായു സമ്മര്‍ദം കാരണം ഇയാളുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലങ്ങളായി സമാനമായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.