നടിയെ ആക്രമിച്ച കേസ് : സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.സുനില്‍ കുമാര്‍ ഹാജരാകും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നാളെ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാര്‍ ഹാജരാകും. സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനില്‍കുമാര്‍ കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അടുത്തയിടെ രാജിവെച്ചിരുന്നു. പത്ത് ദിവസത്തിനുളളില്‍ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നിലവില്‍ പ്രോസിക്യൂഷന്‍ അഭിഭാഷക സംഘത്തിനുളള സുനില്‍കുമാറിനോടുതന്നെ സര്‍ക്കാരിനായി ഹാജരാകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചത്. ഇതിനിടെ രാജിവെച്ച അനില്‍കുമാറിനെത്തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുളള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുന്നുണ്ട്. കേസില്‍ രാജി വെച്ച രണ്ടാമത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു അഡ്വ. അനില്‍കുമാര്‍.