വിയന്നയില്‍ അന്തരിച്ച ജിം ജോര്‍ജ് കുഴിയിലിന്റെ സംസ്‌കാരം മാര്‍ച്ച് 1ന്

വിയന്ന: ഫെബ്രുവരി 23ന് നിര്യാതനായ വിയന്ന രണ്ടാംതലമുറയിലെ ജിം ജോര്‍ജ് കുഴിയിലിന്റെ (36) മൃതസംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് 1ന് നടക്കും. ജിമ്മിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള ശുശ്രുഷയും വിശുദ്ധ കുര്‍ബാനയും ഫെബ്രുവരി 25ന് വൈകിട്ട് 6.30ന് വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ബ്രൈറ്റന്‍ഫെല്‍ഡ് (Florianigasse 70, 1080 Wien) ദേവാലയത്തില്‍ നടക്കും.

മൃതസംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് ഒന്നാം തിയതി വിയന്നയ്ക്ക് സമീപമുള്ള ദോയ്ച്ച് വാഗ്രാം സെമിത്തേരിയില്‍ (Friedhofstraße 14, 2232 Deutsch-Wagram) രാവിലെ 9.30ന് നടക്കും. ഓസ്ട്രിയയിലെ മോര്‍ ഇവാനിയോസ് സീറോ മലങ്കര കത്തോലിക്ക ഇടവകയുടെ വികാരി ഫാ. ഷൈജു മാത്യു ഒ.ഐ.സി ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.

ഏകദേശം മൂന്നര പതിറ്റാണ്ട് മുമ്പ് കോട്ടയത്തുനിന്നും ഓസ്ട്രിയയിലേയ്ക്ക് കുടിയേറിയ വാകത്താനം കിഴക്കേകൂറ്റ് കുഴിയില്‍ ജോര്‍ജ് – മറിയാമ്മ ദമ്പതികളുടെ മൂത്ത പുത്രനാണു ജിം. വിയന്നയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിം സ്വന്തമായി ഫിനാന്‍സ് കണ്‍സല്‍ട്ടിങ് രംഗത്ത് സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ മരണം കവരുകയായിരുന്നു. വിയന്നയിലെ യൂണിേവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു നിര്യാണം.

പുലിയൂര്‍ കൊളഞ്ഞികൊമ്പില്‍ പരേതനായ കെ.പി ജോര്‍ജിന്റെയും മോളിയുടെയും മൂത്ത പുത്രി നയന ജോര്‍ജ്ജാണ് പത്‌നി. ഏക പുത്രി അബിഗേല്‍. ജോയല്‍ ജോര്‍ജ് സഹോദരനും, ജൂലിയ സഹോദരിയുമാണ്.

ഓസ്ട്രയയിലെ മലയാളി പ്രവാസി സമൂഹം അനുശോചിച്ചു.

Address
Friedhof Deutsch-Wagram
Friedhofstraße 14
2232 Deutsch-Wagram

Time: 01.03.2022 at10:00am
Location: https://goo.gl/maps/Cc4suihqYCPnj5ey8