വീട് കത്തി നശിക്കാന്‍ കാരണം കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചത്

കുട്ടികളുടെ കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചു പടിഞ്ഞാറന്‍ സിഡ്നിയില്‍ ഒരു വീട് കത്തി നശിച്ചു. അപകട സമയം വീടിനകത്തുണ്ടായിരുന്നു അമ്മയും രണ്ട് കൊച്ചുകുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി പ്രദേശിക സമയം ഏഴുമണിയോടെയാണ് സംഭവം. കുഞ്ഞിന്റെ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കളിപ്പാട്ട കാറില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വന്‍തീപിടിത്തത്തിലേക്ക് നയിച്ചത്. കളിപ്പാട്ടം ചാര്‍ജില്‍ ഇട്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ വൈദ്യുത തകരാര്‍മൂലം ബാറ്ററിയില്‍ നിന്ന് തീ ഉയര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. ബാറ്ററിയുടെ പൊട്ടിത്തെറി മൂലം കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്കിനും ലോഹങ്ങള്‍ക്കും പെട്ടെന്ന് തീപിടിക്കുകയായിരുന്നു. പിന്നാലെ പൊടുന്ന വീടിനും തീപിച്ചു. ഫര്‍ണിച്ചുകള്‍ക്കും ഫ്രിഡ്ജിനുമെല്ലാം തീപിടിച്ചത് ആളിക്കത്താന്‍ ഇടായാക്കി.

തീ സമീപത്തെ വീടുകളിലേക്ക് പടരുന്നതിന് മുന്‍പ് തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ഇല്ലെങ്കില്‍, ആ പരിസരം തന്നെ കത്തി നശിച്ചേനെയെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ സൂപ്രണ്ട് ആദം ഡ്യൂബെറി പറഞ്ഞു. റിമോട്ട് കണ്‍ട്രോള്‍ ടോയ് കാറാണ് തീപിടിത്തത്തിന് കാരണമായതെന്ന് അവര്‍ സ്ഥിരീകരിച്ചു. ചാര്‍ജിലിട്ട കളിപ്പാട്ടത്തിന്റെ തകരാറാണ് തീപ്പൊരിയ്ക്ക് കാരണമായതെന്നും അവര്‍ അനുമാനിച്ചു. അതേസമയം അടുത്തിടെയായി നിരവധി തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ആദം ഡ്യൂബെറി പറഞ്ഞു.