ദുബായ് ; റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിട്ട 7600 ഡ്രൈവര്‍മാര്‍ക്ക് പിഴ
ദുബായില്‍ റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിട്ട 7600 ഡ്രൈവര്‍മാര്‍ക്ക് പിഴ. ഈ വര്‍ഷം ആദ്യപകുതിവരെയുള്ള കണക്കനുസരിച്ചാണ് 7600 ഡ്രൈവര്‍മാര്‍ പിഴ അടക്കേണ്ടി വന്നത്. 1000 ദിര്‍ഹമും ആറ് ബ്ലാക്ക് പോയന്റുമാണ് പിഴ. അതിവേഗ പാതയില്‍ വാഹനം നിര്‍ത്തുന്നത് മൂലമുള്ള അപകടങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 11,565 പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ നല്‍കിയത്.
റോഡില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ വിഡിയോ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു.ഇന്ധനം തീരുന്നതുമൂലം വഴിയിലാകുന്ന വാഹനങ്ങള്‍ റോഡിന്റെ വശത്ത് ഒതുക്കിയിടണമെന്നാണ് പൊലീസിന്റെ കര്‍ശന നിര്‍ദേശം. സുരക്ഷിതമായ സ്ഥലത്ത് വാഹനം ഇട്ട ശേഷം പൊലീസിനെ വിവരം അറിയിക്കുകയാണ് വേണ്ടത്.
റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിടുന്നത് മൂലം ഈ വര്‍ഷം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. മൂന്നുപേര്‍ മരിക്കുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 11 അപകടങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായത്. ഇതില്‍ എട്ടുപേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.