പോപ്പുലർ ഫ്രണ്ട്, എസ്. ഡി.പി.ഐ ബന്ധം മധ്യകേരളത്തിലെ എം.എൽ.എ യുടെ ധനകാര്യ സ്ഥാപനത്തിൽ റെയ്ഡിനൊരുങ്ങി കേന്ദ്ര സംഘം

കോട്ടയം: തുടര്‍ച്ചയായി കേരള സമൂഹം ചര്‍ച്ചചെയ്യുകയും മുഖ്യധാരാമാദ്ധ്യമങ്ങളില്‍ ദിവസങ്ങളോളം ഇടംപിടിക്കുകയും ചെയ്ത വാര്‍ത്തയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റും, സംഘടനയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവും. തീവ്രവാദവും, മതസ്പര്‍ദ്ധയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനവും, വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഇതിനായി ഫണ്ട് ശേഖരിക്കുകയും ചെയ്തതായുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സംഘടനയെ ബാന്‍ ചെയ്തിട്ടുള്ളത്.

രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി എന്‍.ഐ.എ യും, സാമ്പത്തീക സ്രോതസ്സുകള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഇന്ത്യ ഒട്ടാകെ റെയ്ഡ് തുടരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. തീവ്രവാദ പരിശീലനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും കേരളമൊരു താവളമായി ഉപയോഗിക്കപ്പെടുന്നു എന്നതും, ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കേരളത്തില്‍ നിന്നാണെന്നതും ഏറെ അത്ഭുതത്തോടെയാണ് മലയാളികള്‍ കണ്ടത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സമാഹരിക്കുന്ന പണം കേരളത്തില്‍ പലരുടെ പേരുകളിലായി സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ വഴി നിക്ഷേപിച്ചിട്ടുള്ളതായ സൂചനകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇ. ഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സാമ്പത്തീക സ്രോതസുകളും, വ്യക്തികളെയും കണ്ടെത്താനുള്ള അടുത്ത ഘട്ടം നീക്കം ആരംഭിക്കുന്നത്. മദ്ധ്യകേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടും, എസ് .ഡി. പി.ഐ യുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എം.എല്‍.എ യുടെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം നാളുകളായി ഇത്തരത്തില്‍ നിരീക്ഷത്തില്‍ തുടരുകയാണ്. ഈ പണമിടപാട് സ്ഥാപനത്തിന് കോട്ടയം ജില്ലയില്‍ പലയിടങ്ങളിലായുള്ള ബ്രാഞ്ചുകളെ ഉപയോഗപ്പെടുത്തി സാമ്പത്തീക ഇടപാടുകള്‍ നടന്നതായുള്ള വിവരങ്ങളായിരിക്കും ആദ്യഘട്ട പരിശോധനയില്‍ പരിഗണിക്കുക. മുണ്ടക്കയം, ഈരാറ്റുപേട്ട, കാഞ്ഞിരപിള്ളി പ്രദേശങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ വാന്‍ സാമ്പത്തീക നേട്ടം കയ്യ് വരിച്ച 15 ലേറെ പേരുടെ പട്ടികയും തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്നത് എത്രമേല്‍ ഗൗരവ്വതരമാണീ വിഷയമെന്നത് സൂചിപ്പിക്കുന്നു.

ഈരാറ്റുപേട്ടയിനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഒളിവില്‍ പോയിട്ടുള്ളതുമായ പ്രവര്‍ത്തകരെ പിന്‍പറ്റിയാണ് എം.എല്‍.എ യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്ക് ഇ.ഡി യുടെ അന്വേഷണം പുരോഗമിക്കുക.

വിവാദ തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഈ പ്രമുഖനും കുടുബവും നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ എസ്.ഡി.പി.ഐയും, പോപ്പുലര്‍ ഫ്രണ്ടും പരസ്യ പിന്തുണയും സാമ്പത്തീക സഹായവും നല്‍കിയിരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ചൂട് പിടിച്ച വാര്‍ത്തയായിരുന്നു.