ഡ്രൈവിംഗ് അറിയാത്ത യുവാവിന് സ്ത്രീധനമായി നല്‍കിയത് കാര്‍ ; വിവാഹ ദിവസം തന്നെ അമ്മായിയെ കാറിടിച്ചു കൊന്നു വരന്‍
വരന്‍ അറിയാത്ത പണി ചെയ്തതിലൂടെ നഷ്ടമായത് ഒരു മനുഷ്യ ജീവന്‍. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ അക്ബര്‍പുരിലാണ് അപകടം നടന്നത്. വിവാഹ സ്ഥലത്ത് വെച്ച് തന്നെ സ്ത്രീധനം ലഭിച്ച കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ വരന്റെ അമ്മായിക്ക് ദാരുണാന്ത്യം.സരളാദേവി (35)യാണ് ദേഹത്ത് കാര്‍ കയറിയിറങ്ങി മരിച്ചത്. വിവാഹ ചടങ്ങിനിടെ വരന്‍ അരുണ്‍(24) ആണ് കാര്‍ ഓടിച്ചത്.അപകടത്തില്‍ പത്തുവയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. തിലക് ചടങ്ങിനിടെയാണ് വധുവിന്റെ വീട്ടുകാര്‍ അരുണിന് കാര്‍ സമ്മാനമായി നല്‍കിയത്.
ഡ്രൈവിങ് വശമില്ലാത്ത അരുണ്‍ കാറിന്റെ ആക്സിലേറ്ററില്‍ ചവിട്ടിയ ഉടനെ നിയന്ത്രണംവിട്ടു മുന്നോട്ടു പോവുകയായിരുന്നു. വാഹനം സ്റ്റാര്‍ട്ടാക്കി ബ്രേക്ക് പിടിക്കുന്നതിന് പകരം അരുണ്‍ ആക്സിലേറ്റര്‍ ചവിട്ടുകയായിരുന്നു. പിന്നാലെ കാര്‍ വേദിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന ബന്ധുക്കളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഔറയ്യ സ്വദേശിനിയുമായാണ് അരുണ്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. പോലീസ് കേസെടുത്തിട്ടുണ്ട്.