ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കാലില്‍ ചുംബിച്ചു ; ഷൈജു ദാമോദരനെതിരേ കടുത്ത വിമര്‍ശനം
ഫുട്ബോള്‍ താരത്തിന്റെ കാലില്‍ ചുംബിച്ച അവതാരകന്‍ ഷൈജു ദാമോദരനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ രോക്ഷം. കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്‍ കലിയുഷ്‌നിയുടെ കാലിലാണ് ഇന്റര്‍വ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഷൈജുവിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. കലിയുഷ്നിയോട് കാല്‍ തന്റെ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു.
ഷൈജുവിന്റെ യൂട്യൂബ് ചാനലില്‍ നടന്ന അഭിമുഖത്തിനിടെയായാരുന്നു സംഭവം. താരം അരുതെന്ന് പറഞ്ഞിട്ടും കാല്‍ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ശേഷം ഷൈജു ദാമോദരന്‍ ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു വീഡിയോയില്‍ പറയുന്നു. കേരളത്തിന്റെ ചുംബനമെന്ന് പറഞ്ഞതാണ് മലയാളികളെ ചൊടിപ്പിച്ചത്. ഷൈജുവിനെതിരെ നിരവധി ട്രോളുകളാണ് വിമര്‍ശനമായും പരിഹാസമായും സമൂഹമാധ്യമത്തില്‍ നിറയുന്നത്. കേരളത്തിന്റെ ആരാധകര്‍ ഇത്ര തരംതാഴില്ലെന്ന് വരെ ഷൈജുവിനോട് പറയുന്നു. യു ട്യൂബ് ചാനലിനു റീച് കിട്ടാന്‍ വേണ്ടിയുള്ള ഉടായിപ്പ് പരിപാടി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.