ജോണി അരീക്കാട്ട് ജര്‍മ്മനിയില്‍ അന്തരിച്ചു

കൊളോണ്‍: ആളൂര്‍ അരീക്കാടന്‍ പരേതരായ കുഞ്ഞുവറീതിന്റെയും ഏല്യകുട്ടിയുടെയും മകന്‍ ജോണി അരീക്കാട്ട് ജര്‍മ്മനിയില്‍ നിര്യാതനായി (68). സംസ്‌ക്കാരം ജര്‍മ്മനിയിലെ കോളോണില്‍ നടക്കും. ജനുവരി 13 (വെള്ളി) രാവിലെ പത്തരമണിക്ക് കോളോണിലെ സെന്റ് ഹ്യൂബെര്‍ടുസ് പള്ളിയില്‍ (St. Hubertus, Olpener Str. 954 , 51109 Cologne, Germany) നടക്കുന്ന ദിവ്യബലിയോടുകൂടി കര്‍മ്മങ്ങള്‍ ആരംഭിച്ച് പള്ളിയോടു ചേര്‍ന്ന സിമിത്തേരിയില്‍ സംസ്‌ക്കരിയ്ക്കും.

തുടര്‍ന്നുള്ള ഒത്തുചേരല്‍ പാരീഷ്ഹാളില്‍ നടക്കും. 48 വര്‍ഷമായി ജര്‍മ്മനിയിലെ കലാ കായിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. മാള ഹോളിഗ്രേസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ജോയിന്റ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ: പുളിയനം മണവാളന്‍ വീട്ടില്‍ അല്‍ഫോന്‍സാ
മക്കള്‍: ജോള്‍, ജോഷാ, ജസ്റ്റിന്‍
മരുമക്കള്‍: നവീന്‍, എല്ലെയൊനോറ
പേരക്കുട്ടികള്‍: എമിലിയ, മാക്‌സിം, ജീവന്‍
സഹോദരങ്ങള്‍: ജോര്‍ജ് – മേരി (കാനഡ), ജോസ് – മേരി (ജര്‍മ്മനി), റീത്ത -അബ്രഹാം, പോളി – അനില, സേവ്യര്‍ – ഡെയ്സി (ദുബായ്), തോമസ് -ആശ (കാനഡ), ലിസി – പോള്‍ (കാനഡ)