മാളിയേക്കല്‍ പൗലോസ് അന്തരിച്ചു
വിയന്ന/തൃശൂര്‍: വിയന്ന മലയാളി ബിജു മാളിയേക്കലിന്റെ പ്രിയപിതാവ് എലിഞ്ഞിപ്ര പരേതനായ മാളിയേക്കല്‍ വറീതിന്റെ മകന്‍ പൗലോസ് നിര്യാതനായി. 80 വയസായിരുന്നു. അന്ത്യകൂദാശകളെല്ലാം സ്വീകരിച്ചു മാര്‍ച്ച് 10-ാം തിയതി (വെള്ളി) രാവിലെ 9.30ന് സ്വഭവനത്തിലായിരുന്നു നിര്യാണം. പത്‌നി അമ്മിണി എലിഞ്ഞിപ്ര കുഴിയാനി കുടുബാംഗം.
മൃതസംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് 12-ാം തിയതി (ഞായര്‍) ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് എലിഞ്ഞിപ്ര (ചൗക്കി) സെന്റ് മേരീസ് ലൂര്‍ദ് ദേവാലയത്തില്‍ നടക്കും.
മക്കള്‍:
പരേതയായ ബീന
ഷൈബി (കേരളം)
ബിജു (ഓസ്ട്രിയ)
മരുമക്കള്‍:
ഫെഡാലിസ് (സ്‌പെയിന്‍)
വര്‍ഗീസ് (കേരളം)
ബിന്ദു (ഓസ്ട്രിയ)
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 96458 11456