രജതജൂബിലി ആഘോഷിക്കുന്ന ഇന്ത്യാഗേറ്റ് റസ്റ്ററിന്റിന്റെ ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ ജൂണ്‍ 9, 10 തിയതികളില്‍
വിയന്ന: ഡെന്നി കുന്നത്തൂരാന്‍ അമരക്കാരനായ ഇന്ത്യഗേറ്റ് റെസ്റ്റോറെന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വിയന്നയില്‍ 25 വര്‍ഷം മുമ്പ് ആരംഭിച്ച ഇന്ത്യഗേറ്റ് റെസ്റ്റോറന്റിന്റെ ജൂബിലി വര്‍ഷം പ്രമാണിച്ചാണ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുന്നത്.
ജൂണ്‍ 9, 10 തിയ്യതികളില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ രാവിലെ 11.30 മുതല്‍ രാത്രി 11 മണിവരെ ഉണ്ടാകും. നിരവധി വിഭവങ്ങള്‍ രുചിക്കാനും, സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങള്‍ മനസിലാക്കാനും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ചേരുവകള്‍ ഉപയോഗിച്ചുള്ള തത്സമയ പാചക ഷോയും, നൃത്തനൃത്യങ്ങളും, ലൈവ് മ്യൂസിക്കും കുട്ടികള്‍ക്കുള്ള വിനോദ പരിപാടികളും ഫുഡ് ഫെസ്റ്റിവലിന് കൊഴുപ്പേകും.
ഈ അവസരം സാംസ്‌കാരിക വിനിമയത്തിനുള്ള വേദിയാക്കാനും വിദഗ്ധ പാചകക്കാര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരമായിട്ടാണ് രജതജൂബിലി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യഗേറ്റിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡെന്നി കുന്നത്തൂരാന്‍ പറഞ്ഞു.
അഡ്രസ്: Franz-Josefs-Kai 49, 1010 Vienna- Austria