റോമില്‍ അന്തരിച്ച സജി തട്ടിലിനെ അനുസ്മരിച്ചു

അകാലത്തില്‍ വേര്‍പ്പെട്ട ഇറ്റലി മലയാളി സജി തട്ടിലിനുവേണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോര്‍ണിലിയ ഷട്ടില്‍ ക്ലബും തിയേത്രൊ ഇന്ത്യാനോ റോമായും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ റോമിലുള്ള മുഴുവന്‍ സംഘടനകളെയും പങ്കെടുപ്പിച്ചു.

സീറോ മലബാര്‍ ഇടവക വികാരി ഫാ. ബാബു പാണാട്ട്പറമ്പില്‍ യോഗം ഉത്ഘാടനം ചെയ്തു. റോമാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ തെരേസ പുത്തൂര്‍, അലിക്ക് പ്രസിഡന്റ് ബെന്നി വെട്ടുകാടന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. അലിക് സെക്രട്ടറി ടെന്‍സ് ജോസ്, കോര്‍ണിലിയ ഷട്ടില്‍ ക്ലബ് പ്രസിഡന്റ് തോമസ് കാവില്‍, ഒഐസിസി മുന്‍ പ്രസിഡന്റ് തോമസ് ഇരുമ്പന്‍, രക്തപുഷ്പങ്ങള്‍ ചെയര്‍മാന്‍ CI നിയാസ്, ഫ്ളവര്‍ ജോസ്, തിയേത്രൊ ഇന്ത്യാനോ പ്രസിഡന്റ് വിന്‍സന്റ് ചക്കാലമറ്റത്തില്‍, പ്രവാസി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ബിനോയ് കരവാളൂര്‍, സിബി കുമാരമംഗലം, CFD സ്ഥാപകന്‍ ഡെന്നി മാസ്റ്റര്‍, ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് ഷിജോ T, എഴുത്തുകാരന്‍ ജോയി ഇരുമ്പന്‍ എന്നിവര്‍ അനുശോചനപ്രസംഗം നടത്തി.

പൊതു മേഖലയില്‍ സജീവ സാന്നിധ്യം ആയിരുന്ന സജിയുടെ വേര്‍പാട് റോമിലെ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. നാടക നടന്‍ കൂടി ആയിരുന്നു സജി ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു. തീയേത്രോ ഇന്ത്യാന ഡയറക്ടര്‍ ജോബി ചൂരക്കല്‍ മോഡറേറ്ററായിരുന്നു. സജിയുടെ കുടുബത്തെ സഹായിക്കാന്‍ പദ്ധതികള്‍ വേണമെന്ന് തെരേസ പുത്തൂര്‍ പറഞ്ഞു. സാബു സ്‌കറിയ നന്ദി പറഞ്ഞു.