ടെക്സാസില്‍ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതര്‍ക്ക് മംഗല്യ’സൂത്ര’മൊരുക്കാന്‍ മാറ്റും ജൂലിയും

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്ന യുവതീയുവാക്കള്‍ക്കളെ ‘പെട്ടെന്നു’ സഹായിക്കുക എന്ന ആശയുമായി ടെക്സാസില്‍ മലയാളി യുവതീയുവാക്കക്കായി ആദ്യ ‘സ്പീഡ് ഡേറ്റിംഗ് ഇവന്റ്’ സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് സുഹൃത്തുക്കളായ മാറ്റ് ജോര്‍ജ്ജും ജൂലി ജോര്‍ജ്ജും. ഡാളസില്‍ നടന്ന ‘ഫാള്‍ ഇന്‍ മലയാ ലവ്’ (FIM) സ്പീഡ് ഡേറ്റിംഗ് ഇവന്റ് വന്‍ വിജയമായി.

പങ്കാളിയെ കണ്ടെത്തുവാനൊരു ത്വരിത പരിഹാരമാണ് ലൈവ് സ്പീഡ് ഡേറ്റിംഗ് ഇവന്റ് എന്ന് ഇരുവരും പറയുന്നു. ആദ്യ ഇവന്റിന്റെ ‘മ്യൂച്ചല്‍ ഇന്ററസ്‌റ്’ വിജയ ശതമാനം 65% ആണെന്നു ഇവര്‍ സാക്ഷ്യപ്പെടുത്തി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവതീയുവാക്കളെ ഇവന്റില്‍ പങ്കെടുപ്പിക്കയും, ഒരാള്‍ക്ക് ഇരുപതു പേരെ വരെ 5 മിനുട്ട് ദൈര്‍ഘ്യമുള്ള ‘ക്വിക്ക്’ ഡേറ്റിങ്ങിനു ഇവന്റില്‍ സൗകര്യമൊരുക്കുകയുമാണ് ലൈവ് സ്പീഡ് ഡേറ്റിങ് ഇവന്റിനെ രീതി. സ്പെഷ്യല്‍ അല്‍ഗോരിതത്തിലൂടെയാണ് മാച്ചിങ് തയ്യാറാക്കുന്നതും അനുയോജ്യര്‍ക്കു ഡേറ്റിങ്ങിനു അവസരമൊരുക്കുന്നതും.

ഡാലസില്‍ ബീഹൈവ് ഇവന്റ് സെന്ററില്‍ നടന്ന സ്പീഡ് ഡേറ്റിങ് ഇവന്റില്‍ 75 യുവാക്കളും 75 യുവതികളും പങ്കെടുത്തു. 600 ഓളം രജിസ്റ്റേഷനുകളില്‍ നിന്നാണ് അനുയോജ്യരെ ഇവന്റില്‍ പങ്കെടുപ്പിച്ചത്. ‘ഐസ് ബ്രേക്കിങ്’ ഇവന്റുകളും എന്റര്‍ടൈന്‍മെന്റ് പരിപാടികളും ഇവന്റില്‍ സംഘടിപ്പിച്ചു. പരസ്പരം അറിയുവാനും പരിപാടി ആസ്യാദ്യകരമാക്കാനും ഇത് സാധ്യമായി.

ഓരോ വര്‍ഷവം ഓരോ ഇവന്റ് എന്നായിരുന്നു പദ്ധതി. എന്നാല്‍ സുഹൃത്തക്കളെ സഹായിക്കുവാനായി തുടങ്ങിയ ഈ ആശയം ഇപ്പോള്‍ ഹിറ്റായതോടുകൂടി വര്‍ഷത്തില്‍ മൂന്നോ നാലോ ഇവന്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും ഇപ്പോള്‍. രണ്ടായിരത്തോളം യുവതിയുവാക്കള്‍ അടുത്ത ഇവന്റിനായി രജിസ്റ്റര്‍ ചെയ്തതായി മാറ്റും ജൂലിയും പറഞ്ഞു. സാമ്പത്തിക നിയമ മേഖലകളില്‍ പ്രൊഫഷനലുകളാണ് ഇരുവരും. നിരവധി വോളണ്ടിയേഴ്സും ഇവന്റ് വിജയമാക്കുന്നതില്‍ സഹായിച്ചു.

കൂടുതലറിയാന്‍ www.fallinmalayalove.com സന്ദര്‍ശിക്കുക.