ഹമാസിനെ നാമവശേഷമാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന

ഇസ്രായേലിനും ഗാസയ്ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ യഥാര്‍ത്ഥ മുഖത്തേക്കുറിച്ച് ഐക്യരാഷ്ട്രസഭയും വെളിപ്പെടുത്തല്‍ നടത്തി കഴിഞ്ഞുവെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസയിലെ യുഎന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇന്ധനവും മെഡിക്കല്‍ ഉപകരണങ്ങളും ഹമാസ് ഭീകരര്‍ മോഷ്ടിച്ചതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിരിക്കുകയാണ്. അടുത്ത ആറ് ദിവസത്തേക്ക് ഗാസയിലെ ജലശുദ്ധീകരണം നടത്തുന്നതിനാവശ്യമായ ഇന്ധനമാണ് ഹമാസ് ഭീകരര്‍ മോഷ്ടിച്ചതെന്നും ഐഡിഎഫ് വക്താവ് കൂട്ടിച്ചേര്‍ത്തു. ഹമാസ് ഭീകരര്‍ ഗാസയിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലെ ജനങ്ങളെ ഹമാസ് ബന്ദികളാക്കി. ഭീരുക്കളായ ഹമാസ് ഭീകരര്‍ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. കേവലം ഇസ്രായേലിനെതിരെ മാത്രമല്ല മനുഷ്യരാശിക്കെതിരെയാണ് ഹമാസ് യുദ്ധം ചെയ്യുന്നത്. അവര്‍ ജൂതരെയും അറബികളെയും ഭയപ്പെടുത്തുന്നു. അവര്‍ അവര്‍ ഇസ്രായേലികളുടെയും പാലസ്തീനികളുടെയും മരണം കാംക്ഷിക്കുന്നു. ഇസ്രായേലിനും ഗാസയ്ക്കും ലോകത്തിനും വേണ്ടി ഹമാസ് ഭീകരരെ ഇസ്രായേല്‍ പ്രതിരോധ സേന നശിപ്പിക്കുമെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു.