Watch Now: ക്രിസ്മസ് ആല്‍ബം: ശാന്തി പൊഴിയും ഗാനം റിലീസായി


വിയന്ന: യൂറോപ്പിലെ ക്രിസ്മസ്‌കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ ”ശാന്തി പൊഴിയും ഗാനം” എന്ന വീഡിയോ ആല്‍ബം റിലീസായി. വിയന്നയിലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനും കലാകാരനുമായ ജാക്‌സണ്‍ പുല്ലേലി രചിച്ച ക്രിസ്മസ്ഗാനമാണ് വീഡിയോ ആല്‍ബമായി പുറത്തിറക്കിയത്.

അജി സരസ് സംഗീതം നല്‍കി പ്രശസ്ത ഗായകന്‍ നജീം അര്‍ഷാദിന്റെ സ്വര മാധുരിയിലാണ് ഗാനം പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുന്നത്. 1 2 3 മ്യൂസിക്‌സ് റിലീസ് ചെയ്ത ഈ ആല്‍ബത്തിന്റെ നിര്‍മ്മാണം തിരുവനന്തപുരം കേന്ദ്രമായ സരസത്യ മീഡിയയാണ്. നിസര മ്യൂസിക്ക് വര്‍ക്ക് സ്റ്റേഷനിലാണ് മിക്‌സും, മാസ്റ്ററിങ്ങും നിര്‍വഹിക്കപ്പെട്ടത്.

വിയന്നയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സംഘടിപ്പിച്ച എക്യൂമെനിക്കല്‍ കാരള്‍ പ്രോഗ്രാമിലെ വിവിധ സംഘങ്ങളുടെ ദൃശ്യങ്ങളും ആല്‍ബത്തിന് മാറ്റു കൂട്ടി. ക്രിസ്മസ് കാലത്ത് ശാന്തിയും സമാധാനവും ഏവര്‍ക്കും പകരുന്നതിനുള്ള എളിയ ശ്രമമാണ് ഈ ഗാനോപഹാരമെന്നു ജാക്‌സണ്‍ പുല്ലേലി പറഞ്ഞു.

ഗാനം കേള്‍ക്കാം: