മലയാളം ഗാനവുമായി ഉക്രൈനിലെ സന്ന്യാസിനികളുടെ ബാന്‍ഡ് (വീഡിയോ)
ഉക്രൈനില്‍ നിന്നുള്ള എസ്.ജെ.എസ്.എം സന്ന്യാസിനികളുടെ മലയാള ഭകതിഗാനം ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മ്യൂസിക് ശുശ്രുഷയുടെ ഭാഗമായി മലയാളികളായ ഏതാനും സന്ന്യാസിനികളുടെ സഹായത്തോടെ ഉക്രൈന്‍ സ്വദേശികളായ ഈ കന്യാസ്ത്രികള്‍ മലയാള ഗാനം ശ്രദ്ധാപൂര്‍വ്വം പഠിച്ചു ആലപിച്ചിരിക്കുന്നത്.
ഹിബ്രു, ഇറ്റാലിയന്‍, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രനിയന്‍, റഷ്യന്‍, ഭാഷകളില്‍ സംഗീത ശുശ്രുഷ നടത്താനുള്ള കഴിവ് ഈ സന്ന്യാസിനികള്‍ ഇതിനോടകം സ്വായത്തമാക്കി. മലയാളിയായ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി പയ്യപ്പള്ളിയുടെ ശ്രമങ്ങളാണ് മലയാളം ഗാനം കൂടി ഇവരുടെ ശുശ്രുഷകളില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണയായത്. 20 അംഗങ്ങളുള്ള ഉള്ള കോണ്‍വെന്റില്‍ സി. ലിജിക്കൊപ്പം സി. ജയന്തി മല്‍പ്പാനും മലയാളിയാണ്. 1845 ഫ്രാന്‍സിലാണ് രൂപം കൊണ്ട ഈ സഭാസമൂഹം 1998 മുതല്‍ ഉക്രൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.