നിലവിലെ മാധ്യമ പ്രവര്‍ത്തനം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നിലവിലെ മാധ്യമപ്രവര്‍ത്തന രീതിയെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി, വാര്‍ത്താ ചാനലുകളും പത്രങ്ങളും വസ്തുതകള്‍ ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കാലം കഴിഞ്ഞെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു.
2024-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം ആന്ധ്രാപ്രദേശില്‍ കേബിള്‍ ടിവി സംപ്രേക്ഷണം നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് പിഎസ് നരസിംഹയുടെ പരാമര്‍ശം.
മാധ്യമങ്ങള്‍ പലപ്പോഴും എഡിറ്റോറിയല്‍ അതിരുകള്‍ ലംഘിക്കുന്നതായും മാധ്യമ വിചാരണ നടത്തുന്നതായും കോടതികള്‍ മുന്‍പും നിരീക്ഷിച്ചിട്ടുണ്ട്. 2022-ല്‍ 2022ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, മാധ്യമങ്ങള്‍ കംഗാരു കോടതികള്‍ (നിയമവിരുദ്ധമായി വിചാരണ നടത്തുന്ന രീതി) നടത്തുകയാണെന്ന് വിമര്‍ശിച്ചിരുന്നു.
പരിചയസമ്പന്നരായ ജഡ്ജിമാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ പ്രയാസമുള്ള വിഷയങ്ങളില്‍ മാധ്യമങ്ങള്‍ അജണ്ട വെച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അച്ചടി മാധ്യമങ്ങള്‍ക്ക് ഇപ്പോഴും ഒരളവുവരെ ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലായ്മ ആണെന്നും അദ്ദേഹം അന്ന് തുറന്നടിച്ചു.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയുടെ ഭാര്യ റുജിര ബാനര്‍ജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കരുതെന്ന് 2023-ല്‍ കൊല്‍ക്കത്ത ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു.
ആരുഷി തല്‍വാര്‍ വധക്കേസ്, നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകളെയും കോടതികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാധ്യമ വിചാരണ നീതിനിര്‍വ്വഹണത്തെ ബാധിക്കുമെന്ന് 2023-ല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനല്‍ കേസുകളില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ടിവി അവതാരകരുടെ പങ്ക് വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതില്‍ ടിവി ചാനല്‍ അവതാരകര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് 2022-ല്‍ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉടന്‍ തന്നെ അവരെ തടയേണ്ടത് അവതാരകന്റെ കടമയാണെന്നും, പലപ്പോഴും ചാനലുകള്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വേദിയാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.









