സേവനത്തിന് അംഗീകാരം, പുരസ്‌കാരത്തിന്റെ നിറവില്‍ കെ.വി സുരേഷ്


ബുഡാപെസ്റ്റ്: പാവങ്ങള്‍ക്ക് ജീവതത്തില്‍ സഹായഹസ്തം നീട്ടിയ കെ.വി സുരേഷ് അംഗീകാരത്തിന്റെ നിറവില്‍. ബുഡാപെസ്റ്റിലെ പ്രശസ്തമലയാളി സാമൂഹ്യപ്രവര്‍ത്തകന്‍ കെ.വി സുരേഷിന് 2013ലെ ഹംഗേറിയന്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡാണ് ലഭിച്ചു. കെ.വി സുരേഷിന്റെ മികച്ച സേവനങ്ങളെ പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം സമ്മാനിച്ചത്. കെ.വി സുരേഷിന് ഹംഗേറിയന്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്്.

പ്രശസ്ത ഹംഗേറിയന്‍ സെലിബ്രിറ്റിയായ സോമ മമാഗീസ പുരസ്‌കാരം സുരേഷിന് കൈമാറി. സാമൂഹ്യപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സുരേഷ് നിരവധിയാളുകള്‍ക്കാണ് ജീവിതത്തില്‍ കൈതാങ്ങായിട്ടുള്ളത്. വീടില്ലാത്ത 50ഓളം പേര്‍ക്കും 30ഓളം അനാഥര്‍ക്കും ഒരു വര്‍ഷത്തിലധികമായി ആഴ്ചയില്‍ രണ്ടു ദിവസം ഭക്ഷണം നല്‍കി വരുന്നു. ഈ സേവനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മനുഷ്യത്വവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ‘സ്‌കൈ വര്‍ക്ക്‌ഷോപ്പു’കള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ഹംഗറിയയില്‍ പ്രശസ്തനാണ്. ഹംഗറിയില്‍ സ്ഥിരതാമസമാക്കിയ ഈ പാലക്കാട്ടുകാരന്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ഏറ്റുവാങ്ങിയട്ടുണ്ട്. 2003 മുതല്‍ ഒരു ബഹുരാഷ്ട്രബാങ്കില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഹംഗറിയിലെ വിവിധപ്രവിശ്യകളില്‍ പഠനക്ലാസുകളും സംഘടിപ്പിച്ചുവരുന്നു. സമൂഹം എങ്ങനെ ഫലപ്രദമായി ജീവിക്കണമെന്നും മറ്റുമാണ് സൗജന്യക്ലാസുകളിലൂടെ അദ്ദേഹം വിവരിക്കുന്നത്.

സുരേഷിനെ surakuttan@gmail.com എന്ന ഇമെയിലൂടെ നേരിട്ട് ബന്ധപ്പെടാം.