ഒരു സിനിമ കാണണമെങ്കില്‍ റോമിലെ മലയാളികളുടെ പോക്കറ്റ് ചോരും, ഇറ്റലിയില്‍ മലയാള സിനിമയെ തകര്‍ക്കുന്നത് റോഷന്‍ ജോസും ഷീജോ വര്‍ഗീസും?

പ്രത്യേക ലേഖകന്‍

‘മോഹന്‍ലാലിന്റെ സിനിമ കളിച്ചാല്‍ റോമിലെ ഏതു പൊട്ടനും വന്നു കാണും’, അതുകൊണ്ട് പണം കൂടുതല്‍ നല്കി സിനിമയെടുത്താലും നഷ്ടം വരില്ല! JSSR

റോം: ഓരോ വര്‍ഷാവസാനംമലയാള സിനിമ വ്യവസായം നഷ്ടങ്ങളുടെ കണക്കുപറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു അവസ്ഥയ്ക്ക് ഉത്തരവാദി ആരാണ്. ഒരുപക്ഷേ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത തിരക്കഥയാണ് പ്രശ്‌നമെങ്കില്‍ മറുവശത്ത് വിപണതന്ത്രങ്ങളിലെ പാളിച്ചകളാണ് വിനയാകുന്നത്. മികച്ച വിപണി ഉണ്ടാക്കിയെടുക്കാന്‍ സാധ്യതയുള്ള വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ പോലും മലയാള സിനിമയെ തള്ളിപറയുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

യുറോപ്പിലെ മലയാളം സിനിമ ഒരിക്കല്‍ കൂടി പ്രതിസന്ധി നേരിടുകയാണ്, പ്രത്യേകിച്ച് ഇറ്റലിയില്‍. ഇതിന് കാരണം നടത്തിപ്പുക്കാരുടെ ചില കുതന്ത്രങ്ങളും, വാശിയുമാണ്. വിതരണക്കാരുടെ കിട മത്സരം ഇറ്റലിയിലെ സിനിമ പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റുന്നു എന്നതുപറയുന്നതാവും ശരി. ഇറ്റലിയില്‍ മലയാളി പ്രേക്ഷകരുടെ കൊഴിഞ്ഞുപോക്കിന് കാരണമായ പ്രധാന വ്യക്തികളില്‍ ഒരാളാണ് റോഷന്‍ ജോസ് എന്ന സിനിമ നടത്തിപ്പുക്കാരന്‍. ജെ എസ് എസ് ആര്‍ എന്നാ ബാനറിലാണ് ഇദ്ദേഹവും കൂട്ടരും സിനിമ സംഘടിപ്പിക്കുന്നത്.

റോമില്‍ സിനിമ നടത്തുന്ന മറ്റു ഗ്രൂപ്പിന് സിനിമ ലഭിക്കാതിരിക്കാന്‍ വന്‍ തുകയ്ക്ക് സിനിമ എടുക്കുന്ന റോഷന്‍ ഇറ്റലിയിലെ സിനിമ പ്രേമികളെ ചതിയ്ക്കുകയാണ് ചെയ്യുന്നത്. സിനിമ സംഘടിപ്പിക്കുന്ന യുവാക്കള്‍ തമ്മില്‍ മത്സരിച്ചു കൂടുതല്‍ തുകയ്ക്ക് സിനിമ എടുക്കുമ്പോള്‍ റോമിലെ മലയാളികള്‍ കൂടുതല്‍ തുക സിനിമയ്ക്ക് നല്‌കേണ്ട അവസ്ഥയാണ്. കൂടുതല്‍ വിലയ്ക്ക് സിനിമ എടുക്കുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കിന് സിനിമ കളിക്കാന്‍ പറ്റാതെ വരികയാണ് ചെയ്യുന്നത്. ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളി കുടുംബങ്ങള്‍ക്ക് തലയൊന്നിന് 10 ഉം 12 ഉം രൂപ മുടക്കി സിനിമ കാണാന്‍ സാധിക്കില്ല. ഏപ്രിലില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ മഞ്ചു വാര്യര്‍ ചിത്രമാണ് വന്‍ തുക മുടക്കി മറ്റു ഗ്രൂപ്പിന് കാട്ടാതിരിക്കാന്‍ റോഷന്‍ വാങ്ങിയിരിക്കുന്നത്. ആട്ടിന്‍കുട്ടികളെ തമ്മിലടിപ്പിച്ചു ഇവിടെ ചോര കുടിച്ചത് യുകെയില്‍ നിന്നുള്ള പ്രധാന വിതരണക്കാരന്‍ ഷീജോ വര്‍ഗീസാണ്. ഈ ‘മാന്യ’ ദേഹത്തിന്റെ അടുത്ത് സിനിമ വില കുറച്ചു ചോദിക്കുന്നവരെ ഇയാള്‍ ഭരണിപ്പാട്ട് പാടിയാണ് മറുപടി നല്കുന്നതും.

റോമിലെ സാഹചര്യത്തില്‍ 5 യുറോയ്ക്ക് വരെ ടിക്കറ്റ് നിരക്ക് നല്കി കൂടുതല്‍ പ്രേക്ഷകരെയും കൂടുതല്‍ ഷോയും നടത്താന്‍ സാധിക്കുമ്പോഴാണ് മലയാളിസമൂഹങ്ങളെ തന്നെ തമ്മിലടിപ്പിക്കുന്ന പണിയുമായി ഇത്തരക്കാര്‍ ഇറങ്ങി പുറപ്പെടുന്നത്. റോഷന്‍ മമത കാണിക്കേണ്ടത് അദ്ദേഹത്തിന്റെ ഒപ്പം റോമില്‍ ജീവിക്കുന്ന മലയാളി സുഹൃത്തുക്കളോടോ അതോ പണം മാത്രം ലാക്കാക്കി പ്രശ്‌നം സൃഷ്ടിക്കാന്‍ യു കെയില്‍ ഇറങ്ങി പുറപ്പെട്ട വിതരണക്കാരെയോ? യു കെയില്‍ നിന്നും സിനിമ കൊടുക്കുന്ന പ്രധാന വിതരണക്കാരന് കാശ് മാത്രം മതി. അതില്‍ യാതൊരു സങ്കോചവും അവര്‍ക്ക് ഇല്ല. ഇവിടുത്തെ സാമുഹ്യ ബന്ധങ്ങള്‍ തകരുമെന്നൊ, പ്രവാസികള്‍ തമ്മില്‍ ചേരിപോര് ഉണ്ടാകുന്നതോന്നും ഈ കൂട്ടര്‍ക്ക് പ്രശ്‌നമല്ല, പണമാണ് മുഖ്യം.

പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ബന്ധു എന്ന് അവകാശപ്പെടുന്ന യുകെയിലെ ഷിജോ വര്‍ഗീസ് എന്ന വ്യക്തി പൊട്ടിപോളിഞ്ഞുപോയ പി ജെ എന്റര്‍റ്റൈന്‍മെന്റ്‌സ് (ഇറ്റലിയിലെ മലയാള സിനിമ പ്രേമികളെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയുടെതാണ് പി ജെ എന്റര്‍റ്റൈന്‍മെന്റ്‌സ്.) എന്ന കമ്പനിയുടെ പ്രതിനിധിമായി ചേര്‍ന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എല്ലാവരെയും വെല്ലുവിളിക്കുക, അസഭ്യം പറയുക, സ്ഥിരമായി സിനിമ കളിക്കുന്നവരില കുഴപ്പങ്ങള്‍ സൃഷ്ടിച്ചു മുടക്ക് മുതല്‍ വസൂലാക്കുക തുടങ്ങിയവയാണ് യുകെയില്‍ നിന്നുള്ള ഈ ‘കലക്കാരന്റെ’ കൈമുതല്‍. ഷിജോയുടെ നേതൃത്വത്തില്‍ മധ്യ യുറോപ്പില്‍ മലയാള സിനിമമാര്‍ക്കറ്റ് തകര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്.

മലയാള സിനിമ സ്ഥിരമായി കളിക്കുന്നത് ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ്. ഇവിടെ നിവസിക്കുന്ന മനുഷ്യരില്‍ 10 ശതമാനം പേരുപോലും സ്ഥിരമായി സിനിമ കാണുന്നവരല്ല. കേരളത്തിലെ പോലെ പാസിംഗ് ക്രൗഡ് കേറിയിറങ്ങി പോകുന്ന കൊട്ടകകളും ഇവിടെ ഇല്ല. അപ്പോള്‍ ഏത് സിനിമ കൊണ്ട് വന്നു നടത്തിയാലും ജനം ഒഴുകിയെത്തുമെന്നു കരുതുന്നത് തന്നെ ശുദ്ധ മണ്ടത്തരമാണെന്ന സത്യംകൂടി വിതരണക്കാര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. യുവാക്കളുടെ വാശി വിജയിപ്പിക്കാന്‍ ഇറ്റലി മലയാളികള്‍ നിന്ന് കൊടുക്കണോ?